വധശ്രമക്കേസ് പ്രതിയെ വീട്ടിലെത്തി പിടികൂടി വിലങ്ങണിയിക്കുന്നതിനിടെ അലര്‍ച്ച കേട്ട് പ്രതിയുടെ പിതാവ് അടുക്കളയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് വീശി... അപ്രതീക്ഷിത ആക്രമണത്തില്‍ വെട്ടേറ്റ വിദ്യാധരന്‍ ചോരയില്‍കുളിച്ച് നിലത്തുവീണു , ഒടുവില്‍ സംഭവിച്ചത്...

വധശ്രമക്കേസ് പ്രതിയെ വീട്ടിലെത്തി പിടികൂടുന്നതിനിടെ എ.എസ്.ഐയെ പ്രതിയുടെ പിതാവ് വെട്ടി. ഇടത് പുരികത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മണിമല സ്റ്റേഷനിലെ എ.എസ്.ഐ ഇ.ജി. വിദ്യാധരന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളായ മണിമല ചവിട്ടടിപ്പാറ തകിടിപ്പുറത്ത് അജിന്‍ (26), പിതാവ് പ്രസാദ് (62) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു സംഭവം നടന്നത്.. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രദേശവാസിയായ സുനിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അജിന്‍ ഒളിവിലായിരുന്നു. ഇയാള്‍ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസുകാര്‍ എത്തിയത്.
പൊലീസിനെക്കണ്ട് അടുക്കളവാതിലിലൂടെ പുറത്തേയ്ക്ക് ഓടിയ അജിനെ കീഴ്‌പ്പെടുത്തി വിലങ്ങണിയിക്കുന്നതിനിടെ അലര്‍ച്ച കേട്ട് പുറത്തെത്തിയ പിതാവ് പ്രസാദ് അടുക്കളയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് വീശുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ വെട്ടേറ്റ വിദ്യാധരന്‍ ചോരയില്‍കുളിച്ച് നിലത്തുവീണു.
ഉടനെ കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമാ ഐ.സി.യുവിലേയ്ക്ക് മാറ്റി. പ്രസാദ് കാഞ്ഞിരപ്പള്ളിയിലെ വസ്ത്രശാലയില്‍ സെക്യൂരിറ്റിയായിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
തലയോട്ടിക്ക് പൊട്ടല്‍തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ രക്തസ്രാവവുമുള്ള വിദ്യാധരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
"
https://www.facebook.com/Malayalivartha
























