തുടക്കം പിഴച്ചില്ല... വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വന്നപ്പോള്‍ കേരളം കയ്യടിച്ചു; എന്നാല്‍ അതേ പാതയില്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അവഗണിച്ച് സുധാകരനെ കൊണ്ടു വന്നപ്പോള്‍ തുടക്കത്തിലേ പാളി; സുധാകരന്‍ തുടങ്ങി വച്ച വിവാദം മുഖ്യമന്ത്രി ആളിക്കത്തിച്ചു; കുട്ടികളെ തട്ടിക്കൊണ്ടുപോകലും വീരകഥകളും തീപിടിച്ചു

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ കോണ്‍ഗ്രസുകാര്‍ മാത്രമല്ല കേരളം ഒന്നാകെ സ്വീകരിച്ചതാണ്.
എന്നാല്‍ അതേ മാതൃകയില്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അവഗണിച്ച് സുധാകരനെ കെപിസിസി പ്രസിഡന്റാക്കി. പട്ടാഭിഷേകം തുടങ്ങിയത് മുതല്‍ സുധാകരന്‍ വിവാദത്തിലാണ്. അതിന് പിന്നാലെ മനോരമ ആഴ്ചപതിപ്പില്‍ പിണറായിലെ ചവിട്ടി വീഴ്ത്തി എന്ന സുധാകരന്റെ പരാമര്‍ശമാണ് വിനമായത്. അതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ സുധാകരന് വളരെ മോശം ഇമേജാണ് ഉണ്ടായത്.
ലോക് ഡൗണ്‍ പിന്‍വലിക്കുമോ എന്നറിയാന്‍ പത്രസമ്മേളനം കേള്‍ക്കാനിരുന്ന കുടുംബങ്ങള്‍ എല്ലാവരും മുഖ്യമന്ത്രി പറയുന്നത് കേട്ടു. സുധാകരന്റെ വീര കഥകളും കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടതും കുടുംബങ്ങള്‍ വളരെ വൈകാരികമായാണ് കേട്ടത്.
പറയുന്നത് വെറും പിണറായിയല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നാല്‍ സുധാകരന്റെ വാര്‍ത്താ സമ്മേളനം ബഹുഭൂരിപക്ഷവും കേട്ടതുമില്ല. സുധാകരന്റെ വിവാദം ഹൈക്കമാന്‍ഡിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമാകട്ടെ വലിയ സന്തോഷവും.
അതേസമയം കെ. സുധാകരന്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസിനുള്ള സാധ്യത സര്‍ക്കാരും പ്രതിപക്ഷവും പരിശോധിക്കുന്നു. കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണുവിനെ കോണ്‍ഗ്രസുകാര്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്നു വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തില്‍ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും.
നാല്‍പാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ പുനരന്വേഷണ സാധ്യതയും പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തില്‍ എം.എം. മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.
അതേസമയം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനായിരുന്ന ഫ്രാന്‍സിസ് കത്തിയുമായി പിണറായി വിജയനെ ആക്രമിച്ചെന്ന കെ. സുധാകരന്റെ പ്രസ്താവന വേദനിപ്പിച്ചെന്നു കൂരാച്ചുണ്ട് സ്വദേശിയായ ഫ്രാന്‍സിസിന്റെ ഭാര്യ മേരിക്കുട്ടി, മകന്‍ ജോബി ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായി ഫ്രാന്‍സിസിനെ ചിത്രീകരിച്ച സുധാകരന്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ജീവിതത്തില്‍ മറ്റുള്ളവരെ ദ്രോഹിക്കാത്ത സ്വഭാവക്കാരനായ ഫ്രാന്‍സിസിനെ മരണശേഷം വേട്ടയാടുന്നത് ശരിയല്ല.
കെഎസ്‌യുക്കാരനായിരുന്ന ഫ്രാന്‍സിസ് പിന്നീട് സിപിഎം പ്രവര്‍ത്തകനായി. കലാലയ രാഷ്ട്രീയത്തിനു ശേഷവും അദ്ദേഹം പിണറായി വിജയനുമായും ഇടതുപക്ഷ നേതാക്കളുമായും ആത്മബന്ധം പുലര്‍ത്തിയിരുന്നതായി ഫ്രാന്‍സിസിന്റെ മകന്‍ ജോബി ഫ്രാന്‍സിസ് പറഞ്ഞു. 21 വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിനെക്കുറിച്ചു വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സങ്കടമുണ്ടെന്നു ഫ്രാന്‍സിസിന്റെ ഭാര്യ മേരിക്കുട്ടിയും പറഞ്ഞു.
ജോബി ഫ്രാന്‍സിസ് 2015 ല്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇപ്പോള്‍ സജീവ രാഷ്ട്രീയമില്ലാത്ത ഇദ്ദേഹം 4 വര്‍ഷമായി വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് പ്രസിഡന്റാണ്.
ഇതേസമയം, പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ടെന്നും ഫ്രാന്‍സിസിനെ കുറിച്ചു മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹം തിരിച്ചടിക്കുകയായിരുന്നു എന്നും സുധാകരന്‍ ആവര്‍ത്തിച്ചു.
"
https://www.facebook.com/Malayalivartha


























