ഷട്ടില്‍ കളിക്കുന്നതിനിടെ പഞ്ചായത്ത് ഉദ്യാഗസ്ഥനായ യുവാവ് കുഴഞ്ഞ് വീണു.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഷട്ടില്‍ കളിക്കുന്നതിനിടെ പഞ്ചായത്ത് ഉദ്യാഗസ്ഥനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കല്‍ പഞ്ചായത്തിലെ ഉദ്യാഗസ്ഥന്‍ കണിയാപുരം വയലില്‍ക്കട സ്വദേശിറിയാസ്( 35) മരിച്ചത്.
കണിയാപുരം നൂറുല്‍ ഇസ്ലാം ഗ്രന്ഥശാലയ്ക്കടുത്ത് ഇന്ന്‌രാവിലെയാണ് സംഭവം. ദിവസവും രാവിലെ കളിക്കാന്‍ വരാറുള്ള റിയാസ് പതിവുപോലെ ക്വാര്‍ട്ടറില്‍ ഷട്ടില്‍ കളി തുടങ്ങിയ ഉടനെയാണ് മറ്റു കളിക്കാര്‍ നോക്കി നില്‍ക്കവെ കുഴഞ്ഞ് വീണത്.
ഉടനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ വെറ്റനറി ഡോക്ടര്‍ ഇബ്രാഹിംകുഞ്ഞാണ് പിതാവും നബീസ ബീവി മാതാവുമാണ്..
"
https://www.facebook.com/Malayalivartha
























