ഇളയച്ഛനും ഇളയമ്മയും ചേർന്ന് തട്ടികൊണ്ട് പോയി വ്യവസായിയുടെ മുന്നിൽ കാഴ്ച വെച്ചു; തലശ്ശേരിയില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പ്രമുഖ വ്യവസായി: വ്യവസായിയെയും അമ്മയുടെ സഹോദരീഭര്‍ത്താവിനേയും പോലീസ് തൂക്കിയതിങ്ങനെ...

പതിനഞ്ച് കാരിയെ പീഡിപ്പിച്ച വ്യവസായി പിടിയില്‍. കണ്ണൂര്‍ ധര്‍മ്മടത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടക്കുന്നത്. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിരിക്കുകയാണ്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് എത്തിച്ചത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഷറഫുദ്ദീന് കാഴ്ചവെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസിൽ വ്യക്തമാക്കിയിരിക്കുന്നത്.
15കാരിയെ തട്ടിക്കൊണ്ട് പോയി വ്യവസായിയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വ്യവസായി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പൊലീസില്‍ പരാതി നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha























