പെറ്റമ്മ കൊലപ്പെടുത്തിയ ഷംനമോളുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.... ഇന്നലെ ഗള്‍ഫില്‍ നിന്നെത്തിയ പിതാവിനെ ആശ്വസിപ്പിക്കാനാവാതെ സുഹൃത്തുക്കള്‍... പെറ്റമ്മ കൊലപ്പെടുത്തിയ ഷംനമോളുടെ ഭൗതികശരീരം കൂട്ടിക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കി...

പെറ്റമ്മ കൊലപ്പെടുത്തിയ ഷംനമോളുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.... പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീടിനുമുന്നിലെ റോഡരികില്‍ ആംബുലന്‍സിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമായി പൊതുദര്‍ശനത്തിന് വെച്ചു. നിരവധിയാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു.
പെറ്റമ്മ കൊലപ്പെടുത്തിയ ഷംനമോളുടെ ഭൗതികശരീരം കൂട്ടിക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. കൂട്ടിക്കല്‍ കണ്ടത്തില്‍ (കൊപ്ലിയില്‍) ഷെമീറിന്റെ മകള്‍ ഷംനക്കാണ് (12) ദാരുണ അന്ത്യമുണ്ടായത്. കൂട്ടിക്കല്‍ മുഹ്‌യിദ്ദീന്‍ പള്ളിയങ്കണത്തില്‍ മയ്യിത്ത് നമസ്‌കാരത്തിനുശേഷം ഖബറടക്കി.
ഗള്‍ഫിലായിരുന്ന പിതാവ് ഷെമീര്‍ തിങ്കളാഴ്ച പുലര്‍ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയശേഷം രാവിലെ ഏഴോടെയാണ് വീട്ടിലെത്തിയത്. ഷെമീറിനെ എങ്ങനെ സാന്ത്വനപ്പെടുത്തണമെന്നറിയാതെ സുഹൃത്തുക്കള്‍ വിഷമിച്ചു. നാലുമാസം മുമ്പ് വിദേശത്തേക്ക് വിമാനം കയറിയപ്പോള്‍ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയതായിരുന്നു പൊന്നുമോള്‍.
ഞായറാഴ്ച പുലര്‍ച്ചയാണ് ഷെമീറിന്റെ ഭാര്യ ലൈജീന (34) ഏക മകളെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ലൈജീനയെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി.
ഷംനമോളുടെ മരണത്തിന് കാരണമായത് തുണി ചുറ്റി കഴുത്തുഞെരിച്ച് ശ്വാസം മുട്ടിയതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടിലുണ്ട്. മാത്രവുമല്ല തലയുടെ മുകള്‍ഭാഗത്ത് ചെറിയ ചതവും കണ്ടെത്തി. കുട്ടിയെ കട്ടിലിനോട് ചേര്‍ന്ന് നിലത്തുവീണ നിലയില്‍ കണ്ടെത്തിയതിനാല്‍ വീഴ്ചയിലുണ്ടായ ചതവാണെന്ന് സംശയിക്കുന്നു.
കുട്ടിയുടെ മാതാവ് ലൈജീനയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി . കുട്ടിയുടെ മരണകാരണം കഴുത്തില്‍ തുണിചുറ്റി ശ്വാസം മുട്ടിച്ചതിനാലാണ്. ഇതിന് കാരണക്കാരിയെന്ന് കരുതുന്ന മാതാവായതിനാലാണ് അറസ്റ്റ്. ഇപ്പോള്‍ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























