Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

സത്യവും കള്ളവും പറഞ്ഞാലും... കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസില്‍ കാവ്യാ മാധവന്റെ വിസ്താരം ഇന്ന്; ഒന്ന് പതറിയാല്‍ അത് ദിലീപിന് നിര്‍ണായകമാകും; മുപ്പത്തിനാലാം സാക്ഷിയായിരുന്നെങ്കിലും കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെയാണ് പ്രോസിക്യൂഷന്‍ കാവ്യയെ ക്രോസ് ചെയ്യുന്നത്

13 AUGUST 2021 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നടി കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും.

 

കേസിലെ 34ാം സാക്ഷിയായിരുന്നെങ്കിലും കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെയാണ് പ്രോസിക്യൂഷന്‍ കാവ്യയെ ക്രോസ് ചെയ്യാന്‍ കോടതിയുടെ അനുമതി വാങ്ങിയത്. കാവ്യയുടെ മൊഴികള്‍ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയുമായ ദിലീപിനു നിര്‍ണായകമാണ്.

 



കഴിഞ്ഞ തവണ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായപ്പോള്‍ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് കൂറുമാറിയത്. വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കാവ്യ മാധവനെ ക്രോസ് വിസ്താരം നടത്താന്‍ അനുമതി തേടി. കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരു മണിക്കൂര്‍ ക്രോസ് ചെയ്തു. വിസ്താരം ഇന്നും തുടരും.

അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിസ്തരിച്ചത്. സിനിമാ സംഘടനയായ അമ്മയുടെ സ്‌റ്റേജ്‌ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ കേസില്‍ ഇരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

 

 



കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിലെ വിസ്താരം പുരോഗമിക്കുകയാണ്. പ്രൊസിക്യൂഷന്‍ വിസ്താരത്തിനിടെയാണ് കാവ്യാ മാധവന്‍ കൂറുമാറിയതില്‍ ആര്‍ക്കും അത്ഭുതമില്ല. അവരുടെ അഭിഭാഷകരുടെ കൂടി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂറുമാറിയത്. ഈ വിവരം പുറത്ത് വിട്ടതോടെ കേസ് പുരോഗതി വിലയിരുത്തിയിരുന്നവരെല്ലാം ഇത് പ്രതീക്ഷിച്ചതായിരുന്നുവെന്നാണ് അഭിപ്രായപ്പെടുന്നത്.

കാവ്യാ മാധവന്‍ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് കഴിഞ്ഞ ദിവസം രാവിലെ പത്തിനോന്നു മണിക്ക് എത്തിയത്. കാവ്യാ മാധവന്‍ സാക്ഷി വിസ്താരത്തിനായി കോടതിയിലെത്തുന്ന വിവരമറിഞ്ഞ് നിരവധി ചാനല്‍ പ്രവര്‍ത്തകരും കോടതി വളപ്പില്‍ എത്തിയിരുന്നു. വെള്ള ഇന്നോവ ക്രിസ്റ്റ കാറില്‍ ചുരിദാര്‍ ധരിച്ചെത്തിയ കാവ്യ ചാനല്‍ ക്യാമറക്ക് മുഖം നല്‍കാതെ അതി വേഗം കോടതിയില്‍ കയറുകയായിരുന്നു




കോടതി ബെഞ്ച് സെക്ഷനില്‍ കയറുന്നതിനു മുന്‍പായി കാവ്യ അവിടെ ഉള്ള ജീവനക്കാരന്റെ പക്കല്‍ പേരും വിലാസവും നല്‍കുകയും അതിനു ശേഷം ബെഞ്ച് സെക്ഷനിലേക്ക് പോവുകയുമായിരുന്നു. കാവ്യയ്‌ക്കൊപ്പം ദിലീപ് കോടതിയില്‍ എത്തിയിരുന്നില്ല. അഭിഭാക്ഷകന് ഒപ്പം കാവ്യ തനിച്ചാണ് കോടതിയിലെത്തി സാക്ഷി മൊഴി നല്‍കിയത്.കേസില്‍ കാവ്യയുടെ മൊഴി ഭര്‍ത്താവ് കൂടി ആയ ദിലീപിന് അനുകൂലമായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്.

വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്താരത്തിന്റെ സമയത്ത് കാവ്യ കൂറുമാറിയെന്നും തുടര്‍ന്ന് കാവ്യയെ ക്രോസ് വിസ്താരം ചെയ്യാന്‍ പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതി തേടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. തുടര്‍ന്ന് ഒരു മണിക്കൂറോളം കാവ്യയെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു. നടപടികള്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 



ഈ സാഹചര്യത്തില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് കാട്ടി വിചാരണ കോടതി സുപ്രീം കോടതിയിലേക്ക് കത്ത് അയച്ചിരുന്നു.

 

ആറു മാസത്തെ സമയം കൂടി വേണം എന്നാണ് അറിയിച്ചിട്ടുള്ളത്. കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജ് ഹണി വര്‍ഗീസാണ് സുപ്രിം കോടതിക്ക് കത്ത് അയച്ചത്. ലോക് ഡൗണ്‍ അടക്കം ഉള്ള നിയന്ത്രണം നില്‍ക്കുന്ന സാഹചര്യത്തില്‍ വിചാരണ ഉടനെ പൂര്‍ത്തിയാക്കാന്‍ ആവില്ല എന്നും കത്തില്‍ പറഞ്ഞിരുന്നു. എന്തായാലും ഇന്നത്തെ കാവ്യയുടെ വിസ്താരത്തോടെ കാര്യങ്ങള്‍ മറ്റൊരു വഴിക്കാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (13 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (39 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends