Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഇതുതാനടാ സിങ്കം ഗവര്‍ണര്‍... കല്ല്യാണപ്പെണ്ണിനെ പൊന്നുകൊണ്ട് മൂടുന്ന ജ്വല്ലറി പരസ്യങ്ങള്‍ക്ക് തടയിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്; ജ്വല്ലറി പരസ്യത്തില്‍ നിന്ന് നീക്കണം; അന്തം വിട്ട് ജ്വല്ലറിക്കാര്‍

13 AUGUST 2021 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി

ജ്വല്ലറികളില്‍ പലതരം സ്വര്‍ണാഭരണങ്ങള്‍ ഉണ്ട്. പക്ഷെ പരസ്യത്തിലെല്ലാം കല്ല്യാണ പെണ്ണിനെ പൊന്നു കൊണ്ട് മൂടുന്ന കാഴ്ചയായിരിക്കും കാണുന്നത്. ഈ പരസ്യമാണ് ചാനലുകളുടേയും പത്രക്കാരുടേയും നിലനില്‍പ്പ്. കഴിഞ്ഞ ഓണത്തിന് പരസ്യം കുറഞ്ഞതോടെ ചാനലുകാരും പത്രക്കാരും ശോഷിച്ചു. ഇപ്പോഴിതാ വന്‍ ട്വിസ്റ്റുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

നവവധു സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന തരം ചിത്രങ്ങള്‍ പരസ്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജ്വല്ലറികളോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഭ്യര്‍ത്ഥന. വധു ആയാല്‍ സ്വര്‍ണംകൂടിയേ തീരുവെന്ന തെറ്റായ ചിന്ത വളര്‍ത്താന്‍ ഇത്തരം ചിത്രങ്ങള്‍ പ്രേരകമാകുമെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു .

 



സ്ത്രീധന വിരുദ്ധപോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളോട് അണിനിരക്കാന്‍ ആഹ്വാനം ചെയ്ത കേരള ഗവര്‍ണര്‍ പൊതുസമൂഹത്തിന് മുന്നില്‍ മറ്റൊരാശയംകൂടി വെക്കുകയാണ്. ഇത്തവണ ജ്വല്ലറികളോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ അഭ്യര്‍ത്ഥന. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന നവവധുവിന്റെ ചിത്രം ജ്വല്ലറികളുടെ പരസ്യങ്ങളില്‍ വ്യാപകമാണ്. ഇത് ഒഴിവാക്കിക്കൂടേയെന്ന് ഗവര്‍ണര്‍ ചോദിക്കുന്നു. പകരം കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം. വധു ആയാല്‍ സ്വര്‍ണംകൂടിയേ തീരുവെന്ന തെറ്റായ ചിന്ത വളര്‍ത്താന്‍ ഇത്തരം ചിത്രങ്ങള്‍ ഇടവരുത്തും.

നേരത്തെയും ഗവര്‍ണര്‍ സ്ത്രീധന വിരുദ്ധ ആശയങ്ങള്‍ പങ്കുവെച്ചിട്ടിട്ടുണ്ട്. അതും കാമ്പസുകളില്‍ തന്നെയായിരുന്നു. സ്ത്രീധന വിരുദ്ധ ചിന്തകള്‍ ക്യാമ്പസില്‍ നിന്ന് തുടങ്ങണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആഹ്വാനം ഏറ്റെടുക്കുകയായിരുന്നു എറണാകുളം കുഫോസിലെ വിദ്യാര്‍ഥികള്‍. കൊച്ചി കുഫോസില്‍ നടന്ന ബിരുദധാനച്ചടങ്ങില്‍ തങ്ങള്‍ സ്ത്രീധന വിവാഹത്തിന് മുതിരില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു .

 



കുഫോസിലെ ബിരുദധാരികള്‍ ഒപ്പിട്ട് നല്‍കിയ സ്ത്രീധന വിരുദ്ധ പ്രസ്താവന കുഫോസ് വിസി ഡോ. റിജി ജോണ്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദേശം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയായി ഇതോടെ കുഫോസ് മാറി .

സ്ത്രീധനം എന്നത് ഒരു ദുരാചാരവും സാമൂഹിക പ്രശ്‌നവും ആയി മാറി കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കേണ്ടത് ക്യാമ്പസുകളില്‍ നിന്ന് തന്നെയാണെന്നും പ്രഖ്യാപിച്ച ഗവര്‍ണര്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ നല്‍കിയത്. തങ്ങള്‍ സ്ത്രീധന വിവാഹത്തിന് മുതിരില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു . സ്ത്രീധനം കൊടുക്കയോ വാങ്ങുകയോ ഇല്ലെന്ന സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് . വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യത നേടിയ 386 വിദ്യാര്‍ഥികള്‍ക്കാണ് ഗവര്‍ണര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചത്.

 



കൊല്ലത്തെ വിസ്മയക്കേസിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വാങ്ങമെന്ന നിര്‍ദേശം ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടു വെച്ചത്. കൊല്ലത്തെ വിസ്മയയുടെ വീടും അന്ന് ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു.

 

തുടര്‍ന്നിങ്ങോട്ട് സ്ത്രീധനം എന്ന സമ്പ്രദായത്തിനെതിരെ ശക്തമായ ഇടപെടലുകളാണ് ഗവര്‍ണര്‍ നടത്തിയത് . ഇതില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വിദ്യാര്‍ത്ഥി സമൂഹത്തിനാണ് എന്ന് അദ്ദേഹം തുടക്കം മുതല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് . അത് കൊണ്ട് തന്നെ കോളേജുമായി ബന്ധപ്പെട്ട ചടങ്ങുകളിലും വൈസ് ചാന്‍സലാര്‍മാരുടെ യോഗങ്ങളിലും എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു. പിന്നെയാണ് കുട്ടികളോട് സത്യവാങ് മൂലം നല്‍കുന്ന കാര്യം പങ്കുവെച്ചത്. ഇതിന് ശേഷമുള്ള ആദ്യ പൊതു ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ സ്ത്രീധനത്തിനു എതിരായി സത്യവാങ് മൂലം നല്‍കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (24 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (6 hours ago)

Malayali Vartha Recommends