ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യറിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.... മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 30ന് പരിഗണിക്കും

ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യറിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് കെ. ഹരിപാല്‍ വ്യക്തമാക്കി.
അതേസമയം, സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 30നു പരിഗണിക്കും. സെസിയുടെ വാദം വഞ്ചനാക്കുറ്റം ചുമത്തിയതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ്. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തത്.
കുട്ടനാട് രാമങ്കരി സ്വദേശിനിയായ സെസി, മതിയായ യോഗ്യതകള്‍ ഇല്ലാതെ രണ്ടര വര്‍ഷം ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തെന്നാണ് ബാര്‍ അസോസിയേഷന്റെ പരാതി.
എന്നാല്‍, മനപൂര്‍വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്നുമാണു സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
പാവപ്പെട്ട കുടുംബത്തിലെ അംഗമായ താന്‍ സുഹൃത്തുക്കളുടെ പ്രേരണയില്‍ വീണ്ടുവിചാരമില്ലാതെ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. അസോസിയേഷന്‍ അംഗമല്ലാതിരുന്നിട്ടും തന്റെ പത്രിക സ്വീകരിച്ചെന്നും പ്രതിഭാഗം വാദിച്ചു.
https://www.facebook.com/Malayalivartha
























