Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഇത്രയ്ക്ക് പുകഴ്ത്തല്ലേ... കോഹ്ലിക്കെതിരെ ആരാധകര്‍ പടയോടെ രംഗത്ത്; ഏറ്റവും കൂടുതല്‍ ടോസ് തോറ്റതിനുള്ള ട്രോഫി നല്‍കണമെന്ന് ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ക്യാപ്റ്റന് ടോസ് വിജയിക്കാനാകാത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്

13 AUGUST 2021 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി

ഇന്ത്യാക്കാരുടെ അഭിമാനമാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. പക്ഷെ നിര്‍ഭാഗ്യം കുടെപ്പിറപ്പെന്നാണ് ആരാധകരുടെ പക്ഷം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വീണ്ടും ടോസ് നഷ്ടപ്പെട്ടതോടെയാണ് ആരാധകര്‍ക്ക് സഹിക്കാന്‍ വയ്യാതായത്.

ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ക്യാപ്റ്റന് ടോസ് വിജയിക്കാനായില്ല. 2021ല്‍ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും കോഹ്ലി ടോസ് വിജയിച്ചില്ല.

 



ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെടുത്തുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡില്‍ വിരാട് കോഹ്ലി മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ മറികടക്കുകയും ചെയ്തു. ധോനി 34 മത്സരങ്ങളിലാണ് ടോസ് നഷ്ടപ്പെടുത്തിയത്. വിരാട് കോഹ്ലി 36 ടെസ്റ്റുകള്‍ പിന്നിട്ടു.

2018ലും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കോലിക്ക് ടോസ് നേടാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ടോസ് ഇംഗ്ലണ്ട് ക്യാപ്റ്റനൊപ്പം നിന്നു. ലോര്‍ഡ്‌സില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് ഉള്‍പ്പെടെ എട്ടു ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ ഇംഗ്ലണ്ടില്‍ നയിച്ചത്. ആ എട്ടിലും ടോസ് തോറ്റു. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി നടന്ന ടെസ്റ്റുകളില്‍ കഴിഞ്ഞ 11 എണ്ണത്തില്‍ ഒന്നില്‍ മാത്രമാണ് കോലി ടോസ് വിജയിച്ചത്.

 

 



ടെസ്റ്റില്‍ മാത്രമല്ല, ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനായ ശേഷവും കോലിയെ ടോസ് നിര്‍ഭാഗ്യം പിന്തുടര്‍ന്നു. നിര്‍ണായക മത്സരങ്ങളില്‍ കോലി ടോസ് നഷ്ടപ്പെടുത്തി. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മാത്രമാണ് ഇതിന് അപവാദം. അന്ന് ടോസ് നേടിയ കോഹ്ലി പാകിസ്താനെ ബാറ്റിങ്ങിന് അയച്ചു. പാകിസ്താന്‍ കൂറ്റന്‍ സ്‌കോര്‍ നേടി ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടുകയും ചെയ്തു.

2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ കോഹ്ലിയെ ടോസ് കൈവിട്ടു. ഏകദിനത്തില്‍ 95 മത്സരങ്ങളില്‍ 49 എണ്ണത്തിലും ട്വന്റി20യില്‍ 45 മത്സരങ്ങളില്‍ 18ലും മാത്രമാണ് കോലിയെ ടോസ് ഭാഗ്യം തുണച്ചത്. നൂറില്‍ കൂടുതല്‍ മത്സരങ്ങളില്‍ രാജ്യത്തെ നയിച്ച ക്യാപ്റ്റന്‍മാരില്‍ ടോസ് ഏറ്റവും കൂടുതല്‍ നഷ്ടമായ താരവും കോഹ്ലിയാണ്. ആകെ 203 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്ലി 118 എണ്ണത്തിലും ടോസ് നഷ്ടപ്പെടുത്തി.

 



കോഹ്ലിയുടെ ഈ ടോസ് നിര്‍ഭാഗ്യത്തെ ട്രോളി നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റനുള്ള പുരസ്‌കാരം കോഹ്ലിക്ക് നല്‍കണമെന്ന് ഐസിസിയോട് ആരാധകര്‍ ആവശ്യപ്പെടുന്ന രീതിയില്‍ വരെ ട്രോളുകള്‍ വന്നു.

അതേസമയം ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയ സാധ്യതകളുണ്ടായിരുന്നുവെങ്കിലും മഴ വില്ലനായെത്തിയതോടെ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാമെന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയായിരുന്നു. അവസാന ദിനത്തില്‍ ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 157 റണ്‍സ് സ്വന്തമാക്കിയാല്‍ ജയിക്കാം എന്ന സ്ഥിതിയില്‍ നില്‍ക്കുമ്പോഴാണ് മഴയുടെ കടന്നു വരവ്. അഞ്ച് മത്സരങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ ഈ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും നല്‍കുമായിരുന്നു. കൈപ്പിടിയിലുണ്ടായിരുന്ന വിജയം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു ഇന്ത്യന്‍ ടീമും ആരാധകരും.

 

 



മത്സരം സമനിലയില്‍ കലാശിച്ചതിന്റെ നിരാശ വിട്ടു മാറുന്നതിനു മുമ്പാണ് മറ്റൊരു വാര്‍ത്ത കൂടി എത്തുന്നത്. മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ ഓവര്‍ നിരക്കിനെ തുടര്‍ന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുടീമുകളുടെയും രണ്ടു പോയിന്റ് വീതം ഐ സി സി വെട്ടിക്കുറക്കുകയായിരുന്നു. ഇതോടൊപ്പം മാച്ച് ഫീയുടെ 40% പിഴയായും ചുമത്തിയിരുന്നു. പിഴ ശിക്ഷ കൂടാതെ പോയിന്റും വെട്ടിക്കുറച്ചത് പല വിമര്‍ശനങ്ങള്‍ക്കും ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് ഐസിസി നടപടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (22 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (6 hours ago)

Malayali Vartha Recommends