വാക്സിനേഷന് ക്യൂ നില്‍ക്കവേ വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു... മരണാനന്തര പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട്.

കോവിഡ് ആന്റിജന്‍ പരിശോധന നെഗറ്റീവായ വയോധികന്‍ വാക്സിനേഷന് ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണു മരിച്ചു. മരണാനന്തര പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട്.
മഞ്ഞിനിക്കര തൈക്കുറ്റിമുക്ക് കുറ്റിയില്‍ തെക്കേതില്‍ ജോര്‍ജ് ജോണ്‍ (ജോണി - 69) ആണ് മരിച്ചത്. ഓമല്ലൂരില്‍ ഗവ.എച്ച്.എസ്.എസിലെ കോവിഡ് വാക്സിനേഷന്‍ -പരിശോധനാ കേന്ദ്രത്തില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.
സ്‌കൂളില്‍ത്തന്നെ രണ്ടിടത്തായിട്ടാണ് ആന്റിജന്‍ പരിശോധനയ്ക്കും വാക്സിനേഷനും സൗകര്യം ഒരുക്കിയിരുന്നത്. ആന്റിജന്‍ പരിശോധന കഴിഞ്ഞ് ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം വാക്സിന്‍ സ്വീകരിക്കാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ജോര്‍ജ് കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണാനന്തര പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ഇന്നു രണ്ടിന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫന്‍സ് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍.
https://www.facebook.com/Malayalivartha
























