Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ബി ജെ പി ക്ക് വോട്ടു ചെയ്യുമെന്ന് നേതാക്കളെ വിശ്വസിപ്പിച്ച ശേഷം തെരഞ്ഞടുപ്പ് വരുമ്പോള്‍ യു ഡി എഫിന് വോട്ടു ചെയ്യുന്ന ക്രൈസ്തവ സഭകളെ തരിമ്പും സഹായിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ബി ജെ പിയുടെ കേന്ദ്ര നേതൃത്വം

13 AUGUST 2021 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി

ബി ജെ പി ക്ക് വോട്ടു ചെയ്യുമെന്ന് നേതാക്കളെ വിശ്വസിപ്പിച്ച ശേഷം തെരഞ്ഞടുപ്പ് വരുമ്പോള്‍ യു ഡി എഫിന് വോട്ടു ചെയ്യുന്ന ക്രൈസ്തവ സഭകളെ തരിമ്പും സഹായിക്കേണ്ടതില്ലെന്ന് ബി ജെ പിയുടെ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഹൈക്കോടതിയില്‍ നിന്നും പണി കിട്ടിയ ജോര്‍ജ് ആലഞ്ചേരിയെ സഹായിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.

ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ വന്‍തോതില്‍ ബി ജെ പിക്ക് തിരിച്ചടി കിട്ടിയതോടെയാണ് അവര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള മെത്രാന്‍മാരുടെ തനി സ്വഭാവം മനസിലാക്കിയത്. പ്രധാനമന്ത്രിയെ വരെ കണ്ട് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് സഭകള്‍ തങ്ങളുടെ വോട്ട് ഇടത് - വലത് മുന്നണികള്‍ക്ക് മറിച്ചത്.

 



വിവാദമായ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതോടെ പിന്തുണ പ്രതീക്ഷിച്ച് ഡല്‍ഹിക്ക് കോളുകള്‍ പ്രവഹിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ ബി ജെ പി നേതാവും സഭാനാഥന്‍മാരുടെ ഫോണ്‍ സ്വീകരിച്ചില്ല.

ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി വിധി. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ഹര്‍ജികളും തള്ളി. ഹൈക്കോടതി വിധിക്കെതിരെ കര്‍ദിനാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.

 



സുപ്രീം കോടതിയില്‍ ചെല്ലുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം സഭക്ക് ആവശ്യമുള്ളത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്. ഭൂമി ഇടപാടില്‍ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണം എന്നും കര്‍ദ്ദിനാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 



വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌കോടതി വിധി

കര്‍ദിനാള്‍ ഉള്‍പ്പെട്ട അലക്‌സിയന്‍ ബ്രദേഴ്‌സ് ഭൂമിയിടപാട് കേസില്‍ കാക്കനാട് സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്. അന്നത്തെ അതിരുപത പ്രൊക്യൂറേറ്ററായിരുന്ന ഫാ.ജോഷി പുതുവയ്ക്കെതിരെയും പ്രാഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് കാക്കനാട് സി.ജെ.എം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

 

 



അലക്സിയന്‍ ബ്രദേഴ്സ് സന്യാസ സമൂഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അതിരൂപതയ്ക്ക് നല്‍കിയ ഭൂമിയാണ് മറിച്ചുവിറ്റത്. അലക്സിയന്‍ ബ്രദേഴ്സുമായി ഭൂമി കൈമാറ്റ സമയത്ത് അതിരൂപത ഉണ്ടാക്കിയ കരാര്‍ മറച്ചുവച്ചായിരുന്നു വില്‍പ്പന. 16 ആധാരങ്ങളായി മുറിച്ചാണ് ഭൂമി വിറ്റത്. ഇതില്‍ മൂന്നു ആധാരങ്ങളില്‍ നടന്ന വില്‍പ്പന ചൂണ്ടിക്കാട്ടിയാണ് ജോഷി വര്‍ഗീസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

30 സെന്റ് ഭൂമി വിറ്റ് 1,12,27340 രൂപയാണ് കാണിച്ചിരിക്കുന്നതെങ്കിലും ഇതില്‍ പകുതി തുക പോലും അതിരൂപതയുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍ അതിരൂപതയുടെ മറ്റൊരു ഭൂമിയിടപാടിലും ആലഞ്ചേരിയ്‌ക്കെതിരെ കോടതി കേസെടുത്തിരുന്നു. അന്ന് വിവാദായ ഭൂമിയിടപാടില്‍ അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് മൂന്നുകോടി രൂപ പിഴ ചുമത്തിയിരുന്നു.തുക എവിടെ പോയെന്ന് കര്‍ദ്ദിനാളോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുവരെ വിശദീകരിച്ചിട്ടില്ല. പക്ഷേ അക്കാര്യം കര്‍ദ്ദിനാളിന് കോടതിയെ അറിയിക്കേണ്ടി വരും.

 



ഭൂമിയിടപാടില്‍ കര്‍ദിനാള്‍ പ്രതിക്കൂട്ടിലായതോടെ അതിരൂപതയിലെ വലിയൊരു വിഭാഗം വൈദികര്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയെ നീക്കിയ ശേഷം പാലക്കാട് രൂപത മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ നിയമിച്ചിരുന്നു. എന്നാല്‍ ഭൂമിയിടപാടില്‍ വത്തിക്കാനിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കര്‍ദിനാള്‍ ആലഞ്ചേരിയ്ക്ക് വത്തിക്കാന്‍ ഭരണച്ചുമതല തിരിച്ചു നല്‍കിയിരുന്നു.

ഏതായാലും ജോര്‍ജ് ആലഞ്ചേരിക്ക് ബി ജെ പിയുടെ സഹായം ഒഴിവാക്കാനാവില്ല. എന്നാല്‍ പഴയതു പോലെ പാര്‍ട്ടിയെ പറ്റിക്കാന്‍ കഴിയില്ലെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (23 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (6 hours ago)

Malayali Vartha Recommends