ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയെ ജയിലിൽ വച്ച് ഫോൺ വിളിക്കുന്നതിനിടെ പോലീസ് പിടികൂടി; അണവൂർ സ്വദേശിയായ സിജോയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിയുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് പിടിയിലായത്

ജയിലിൽ ഫോൺ വിളിയും സംസാരവും ബഹളവും... പിടികൂടിയത് ചില്ലറ ആളെയല്ല.... ജയിലിനകത്ത് നടക്കുന്ന സംഭവങ്ങളിൽ പകച്ച് കേരളം....ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയെ ഫോൺവിളിക്കുന്നതിനിടെ പോലീസ് പിടികൂടി. വിയ്യൂർ സെൻട്രൽ ജയിലിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
അണവൂർ സ്വദേശിയായ സിജോയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിയുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് ഫോൺ വിളിച്ചത്. ഇയാൾ ഫോൺ ഉപയോഗിച്ചത് ജയിലിലെ ശുചിമുറിയിൽവെച്ചായിരുന്നു. ശുചിമുറിയ്‌ക്കകത്ത് ഒച്ചയടക്കിയുള്ള സംസാരം കേട്ടിരുന്നു. സംശയം തോന്നി പോലീസുകാർ പരിശോധിച്ചപ്പോഴാണ് ഫോണും ഫോൺ വിളിയും ഒക്കെ കൈയ്യോടെ പൊക്കിയത്.
പിന്നീട്പോലീസ് ഫോണും സിം കാർഡും കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെയും, മറ്റ് രണ്ട് സഹതടവുകാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും. ഇയാളിൽ നിന്നും പിടിച്ചെടുത്ത ഫോണും സിംകാർഡും വിശദമായി പരിശോധിക്കുവാൻ ഒരുങ്ങുകയാണ് പോലീസ്.
ഫോണിൽ നിന്നും ജയിലിനുള്ളിൽവെച്ച കൊടി സുനി നടത്തുന്ന ക്വട്ടേഷൻ ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
വിയ്യൂർ ജയിലിലെ ബി ബ്ലോക്കിലാണ് ഇയാളും സംഘവുമുള്ളത് എന്നതാണ് ശ്രദ്ധേയമായകാര്യം . ഇവിടെയുള്ള തടവുകാരിൽ നിന്നും ഇതിന് മുൻപും നിരവധി തവണ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഏതായാലും ഈ സംഭവം വർധിക്കുന്നതോടെ ഈ വിഷയത്തിൽ ഗൗരവകരമായ നടപടി എടുക്കാനാണ്പോലീസിന്റെ നീക്കം.
https://www.facebook.com/Malayalivartha

























