സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് കോടതി..... സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി വിധി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി വിധിച്ചു.
കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കാന്‍ മുന്‍സിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ മഠത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കാരയ്ക്കാമല കോണ്‍വെന്റില്‍ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാല്‍ സുരക്ഷ നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
"
https://www.facebook.com/Malayalivartha
























