Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

എന്തൊക്കെയാ കേള്‍ക്കുന്നേ... ലീന മരിയ പോളിന്റെ കൂട്ടാളിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് ആഡംബര കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു; ലീന മരിയ പോളിനുള്ളത് കൂറ്റന്‍ വീട്, 16 ആഡംബര കാറുകള്‍

25 AUGUST 2021 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നടി ലീന മരിയ പോള്‍ (33) വാര്‍ത്തകളില്‍ നിറയുന്നത് ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പുമായി ബന്ധപ്പെട്ടാണ്. അതില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ പങ്ക് വെളിവായതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. കഴിഞ്ഞ ദിവസം ലീനയുടെ കൂട്ടാളിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് 16 ആഡംബര കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. നടിയെ മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും ചെയ്തു.

ഏതാനും മലയാള സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്ത നടിയ്ക്ക് എങ്ങനെ ഇത്രയും സമ്പാദിക്കാനായെന്ന ചോദ്യം ബാക്കിയാണ്. ചെന്നൈ നഗരത്തില്‍ കടലിനഭിമുഖമായുള്ള ആഡംബര വീടിന് കുറഞ്ഞത് 15 കോടി രൂപയാണു വില. ഈ വീട്ടില്‍ സഹായികള്‍ക്കും അംഗരക്ഷകര്‍ക്കുമൊപ്പം കഴിയവെയാണ് ലീനയെ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘമെത്തിയത്. കൂട്ടാളി സുകാഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുമ്പോഴും ലീനയ്ക്ക് അളവില്ലാത്ത പണം ലഭിക്കുന്നതിന്റെ സ്രോതസ്സ് തേടിയായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍.

 


വീടിനു പുറമേ 16 ആഡംബര കാറുകള്‍, 2 കിലോ സ്വര്‍ണം, 82.50 ലക്ഷം രൂപ, ആഡംബര ഷൂസുകളുടെയും ബാഗുകളുടെയും വന്‍ശേഖരം എന്നിവയും ഇഡി കണ്ടുകെട്ടി. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്‌ലി ബെന്റെയ്ഗ, ഫെറാറി 458 ഇറ്റാലിയ, ലംബോര്‍ഗിനി ഉറൂ, എസ്‌കലേഡ്, മെഴ്‌സിഡീസ് എഎംജി 63 എന്നിവയുള്‍പ്പെടെയാണു പിടിച്ചെടുത്തത്. 40,000 ഡോളര്‍ (29.6 ലക്ഷം രൂപ) വിലയുള്ള ബാഗുകളും കൂട്ടത്തിലുണ്ട്. സുകാഷും ലീനയും ചേര്‍ന്ന് ബെനാമി ഇടപാടിലൂടെ വാങ്ങിയ വീടാണിതെന്നും ഇഡി പറയുന്നു.

തട്ടിപ്പുവീരന്‍ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളി, സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതി, രവി പൂജാരി സംഘം വെടിവയ്പ് നടത്തിയ ബ്യൂട്ടിപാര്‍ലറിന്റെ ഉടമ ലീന മരിയ പോള്‍ പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞത് ഇങ്ങനെയൊക്കെ. തിഹാര്‍ ജയിലില്‍ കിടന്നു സുകാഷ് നടത്തിയ 200 കോടിയുടെ സാമ്പത്തികതട്ടിപ്പ് അന്വേഷണവും ഇപ്പോള്‍ ലീനയിലെത്തി നില്‍ക്കുന്നു. 2017 ല്‍ അറസ്റ്റിലായ സുകാഷ് നിലവില്‍ ഡല്‍ഹി രോഹിണിയിലെ ജയിലിലാണ്.



ലീന അറസ്റ്റിലായപ്പോള്‍ ചെന്നൈ പൊലീസ് കേസ് ഫയലില്‍ ഉള്‍പ്പെടുത്തിയത് തൃശൂരിലെ വിലാസമാണ്. എന്നാല്‍, കുടുംബം കോട്ടയത്താണെന്നു പിന്നീടു വിവരങ്ങള്‍ ലഭിച്ചു. ബ്യൂട്ടിപാര്‍ലര്‍ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ കൊച്ചി കേന്ദ്രീകരിച്ചാണ്. ദുബായില്‍ പഠിച്ച ലീന, ബിഡിഎസ് പൂര്‍ത്തിയാക്കി ഡെന്റിസ്റ്റ് ആകാനുള്ള ഒരുക്കത്തിലായിരുന്നത്രേ.

ഇതിനിടെ, മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര, മദ്രാസ് കഫെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ സുകാഷുമായി അടുത്ത് തട്ടിപ്പിലേക്കു തിരിഞ്ഞു. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേരളത്തിലെ ചിലരുമായി ലീന സംസാരിച്ചതായി കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു.

 



കടവന്ത്രയില്‍ ലീന നടത്തിയിരുന്ന ബ്യൂട്ടിപാര്‍ലറിലേക്ക് രവി പൂജാരി സംഘം 2017ല്‍ വെടിവയ്പ് നടത്തിയെന്ന കേസിലും അന്വേഷണം നടക്കുന്നു. സുകാഷ് ജയിലിലായതോടെ കണക്കറ്റ സ്വത്ത് ലീനയുടെ കൈവശമായെന്നു കരുതിയ രവി സംഘം, 25 കോടി ആവശ്യപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.

സാമ്പത്തിക തട്ടിപ്പു കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ, ജീവനക്കാര്‍ വഴി സംഘടിപ്പിച്ച ഫോണ്‍ വഴിയായിരുന്നു സുകാഷിന്റെ പിന്നീടുള്ള തട്ടിപ്പ്. പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന ടെന്‍ഡര്‍, ക്വട്ടേഷന്‍ പരസ്യങ്ങള്‍ തിരഞ്ഞു കണ്ടെത്തുകയാണ് ആദ്യപടി. തുടര്‍ന്ന് പരസ്യത്തില്‍ ഒപ്പുവച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെന്ന പേരില്‍ കമ്പനി ഉടമകളെ ഫോണില്‍ ബന്ധപ്പെട്ട് കരാര്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. അനധികൃത സ്വത്തിനെതിരെ ക്രിമിനല്‍ നടപടികള്‍ക്കു സാധ്യതയുണ്ടെന്നും രക്ഷിക്കാമെന്നും ഓഫര്‍ നല്‍കി വ്യവസായികളില്‍ നിന്നു പണം തട്ടിയിരുന്നതും ജയിലില്‍ കിടന്നു തന്നെ. ഇതിനിടെയാണ് ലീന മരിയ പോളും വെട്ടിലായത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (30 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

Malayali Vartha Recommends