''അയ്യോ രക്ഷിക്കണേ'' നിലവിളി കേട്ട് കുതിച്ചു പാഞ്ഞെത്തിയ കുട്ടികൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;കിണറ്റിൽ വീണ് കൈ കാലിട്ടടിക്കുന്ന യുവതി; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്!

'അയ്യോ രക്ഷിക്കണേ'' കിണറ്റിൽ നിന്നും ഉയർന്ന നിലവിളി കേട്ട് കുതിച്ചു പാഞ്ഞെത്തിയ കുട്ടികൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.... കാൽ വഴുതി കിണറ്റിൽ വീണ് കൈകാലിട്ടടിക്കുന്ന യുവതിയെയാണ് കണ്ടത്... നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്! ഒടുവിൽ യുവതിക്ക് പുനർജന്മം നൽകി കുട്ടികൾ......
കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ കൃത്യസമയത്ത് സമയോചിതമായ ഇടപെടലിലൂടെ കുരുന്നുകൾ രക്ഷിക്കുകയായിരുന്നു. ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദിന്റെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാമുമാണ് കിണറ്റിൽവീണ യുവതിയെ രക്ഷിച്ചത്.
മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവർ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴായിരുന്നു കിണറ്റിൽ കാൽവഴുതി വീണ അയൽവാസിയായ യുവതിയെ കണ്ടത്. തുടർന്ന് വേഗത്തിൽ അടുത്തുണ്ടായിരുന്ന പശുവിനെ കെട്ടാൻ ഉപയോഗിക്കുന്ന കയർ കിണറ്റിലേക്ക് ഇട്ടു.
മാത്രമല്ല ആഴമുള്ള കിണറ്റിൽ യുവതിക്ക് പിടിച്ച് നിൽക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തു. എന്നിട്ട് മറ്റൊരു യുവതിയെ വിവരം അറിയിക്കുകയും ചെയ്തു. അവർ കൂടെ വന്നതോടെ മൂന്ന് പേരും ചേർന്ന് കിണറ്റിൽ വീണ യുവതിയെ കരക്കെത്തിക്കുകയായിരുന്നു .
വിദ്യാർഥികളുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിക്കാനായി. കുട്ടികളുടെ ബുദ്ധിയേയും ധൈര്യത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
സമാനമായ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. കിണറ്റിൽ അവിചാരിതമായി വീഴുന്ന കുഞ്ഞുങ്ങളെ ആൾക്കാരെയും എല്ലാം സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്.
https://www.facebook.com/Malayalivartha























