എങ്ങുമെത്താതെ കോവിഡ് ഇരകൾക്കുള്ള നഷ്ടപരിഹാരത്തിനായി സി എം പി ഒരുങ്ങുന്നു!! കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നഷ്ടപരിഹാമായി പിടിച്ചെടുത്ത് 105 കോടി; സാധാരണക്കാരെ സഹായിക്കാൻ സർക്കാർ ഒരുങ്ങണം; ഒപ്പുശേഖരണവുമായി സിഎംപി പാർട്ടി, ഗവൺമെന്റിനോട് അപേക്ഷയുമായി രാഷ്ട്രീയ നിരീക്ഷകൻ സി പി ജോൺ

കോവിഡ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുക എന്ന ഉദ്ദേശവുമായി സിഎംപി ഒരുങ്ങുന്നു. മുന്നോടിയായി ഒപ്പുശേഖരിക്കൽ നടത്തി. കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: ഇതിന്റെ ഉദ്ഘാടനം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നിർവ്വഹിച്ചു. ഇതിനായി വരുന്ന ആഴ്ചകളിൽ സി എം പി യുടെ മെമ്പർമാർ വാർഡ് തലത്തിൽ ഒപ്പ് ശേഖരണത്തിനായി ഇറങ്ങും.
കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 20,000 ത്തോളം പേരാണ്. ഈ ഇരകളുടെ കുടുംബങ്ങളിൽ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ അവർക്ക് ജീവിക്കാൻ കഴിയുകയുള്ളൂ.
സുപ്രീംകോടതി പറഞ്ഞതാണ് കോവിഡിനെ ഒരു മഹാദുരന്തമായി പ്രഖ്യാപിച്ചാൽ അതിനുള്ള പരിഹാരവും നിങ്ങൾ നൽകണമെന്ന്. പക്ഷെ നമ്മുടെ ഗവൺമെന്റ്കൾ അനങ്ങാപാറയായി ഇരിക്കുകയാണ്.
എല്ലാവരും ചോദിക്കുന്നത് എവിടെ നിന്ന് പണം കിട്ടും എന്നാണ്. എന്നാൽ പണം ലഭിക്കാൻ നിരവധി മാർഗമുണ്ട്. കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഏകദേശം 105 കോടി രൂപയാണ് പിഴയായി പിടിച്ചെടുത്തിരിക്കുന്നത്, അതെങ്കിലും ഈ ജനങ്ങൾക്ക് നൽകാൻ പറയുകയാണ്. സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ.
ജോലി ഇല്ലാതെയും, ലോൺ അടക്കാൻ കഴിയാതെയും നിരവധി സാധാരണക്കാർ വലയുന്നു ണ്ട്. ഇവർക്ക് ഒരു പരിഹാരമെന്നോണം എന്തെങ്കിലും ചെയ്തു കൂടെ..... എന്ന് സർക്കാരിനോട് ചോദിക്കുകയാണ് ഇദ്ദേഹം.
ഗവൺമെന്റ് കോവിഡ് ബാധിച്ച് മരണപ്പെട്ട വരുടെ കുടുംബങ്ങളെ സഹായിക്കണം. അതിനാവശ്യമായ ഒരു സ്കീം കൊണ്ടുവരണം. അതിനുവേണ്ടി ഗവൺമെന്റ്നോട് അപേക്ഷക്ക കൂടിയാണ്.... എല്ലാവരും സിഎംപി പാർട്ടിയുടെ ഒപ്പുശേഖരണം പരിപാടിയിൽ പങ്കെടുക്കണം എന്നുകൂടി പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























