സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു... കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറയിച്ചു. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഒരു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കോളേജുകളില്‍ പ്രവേശനം അനുവദിക്കുക. അധ്യാപകര്‍ ഈ ആഴ്ച തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കും. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക് ഡൗണും, രാത്രി കാല കര്‍ഫ്യൂവും പിന്‍വലിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























