വാടകവീടിന് സമീപത്തെ റെയില്‍വേ ട്രാക്കിന് സമീപം ഒത്തുകൂടുന്നത് പതിവ് കാഴ്ച്ച! മിക്കവരും ട്രാക്കില്‍ ഇരുന്ന് ഫോണ്‍ ചെയ്യുകയും മെറ്റലില്‍ കിടക്കുകയും ചെയ്യും... പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇവര്‍ മുഖവിലയ്ക്കെടുത്തില്ല; ഇന്നലെ റെയില്‍വേ ട്രാക്കില്‍ നഷ്ടമായത് രണ്ട് നിര്‍ദ്ധന കുടുംബങ്ങളുടെ അത്താണികള്‍

കുളത്തൂർ ഗുരുനഗറിന് സമീപം ഇന്നലെ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. റെയില്‍വേ ട്രാക്കില്‍ നഷ്ടമായത് രണ്ട് നിര്‍ദ്ധന കുടുംബങ്ങളുടെ അത്താണികള്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള ദളിത് തൊഴിലാളികളായ ഗണേശ് ഓറനും ജെയിംസ് ഓറനുമാണ് ഇന്നലെ ട്രെയിന്‍ തട്ടി മരിച്ചത്.
ഏതാനും വര്‍ഷം മുന്നെ ആയിരുന്നു കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണ ജോലിക്കെത്തിയ സംഘത്തിനോടൊപ്പം ഇവരും കൂടിയത്. കൊവിഡ് കാലമായതോടെ വാടകവീടിന് സമീപത്തെ റെയില്‍വേ ട്രാക്കിന് സമീപം തൊഴിലാളികള്‍ ഒത്തുകൂടുക പതിവായിരുന്നു.
മിക്കവരും ട്രാക്കില്‍ ഇരുന്ന് ഫോണ്‍ ചെയ്യുകയും മെറ്റലില്‍ കിടക്കുകയും ചെയ്യും. പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇവര്‍ മുഖവിലയ്ക്കെടുത്തില്ല. പതിവുപോലെ രാത്രിയില്‍ ട്രാക്കിലിരുന്നു മൊബൈലില്‍ പാട്ടുകേള്‍ക്കുകയോ സിനിമ കാണുകയോ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സംശയനം പ്രകടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























