ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു... കോളേജുകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിന് തുറക്കും... അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും വാക്‌സിനെടുക്കണം

ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു... കോളേജുകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിന് തുറക്കും...
അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും വാക്‌സിനെടുക്കണം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടര്‍ന്നാല്‍ പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ദിവസവും രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. അതോടൊപ്പം ഞായറാഴ്ചകളിലെ ലോക്ഡൗണും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതല്‍ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി സമ്മേളനത്തില്‍ അറിയിച്ചു.
അതോടൊപ്പം, സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ഥികളേയും വച്ച് തുറക്കാനും സര്‍ക്കാന്‍ തീരുമാനിച്ചു.
അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകളുണ്ടാകുക. ബയോബബിള്‍ മാതൃകയില്‍ വേണം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരായിരിക്കണം വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും. അതില്‍ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരില്‍ വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ ഈ ആഴ്ച തന്നെ വാക്‌സിന്‍ സ്വീകരിക്കണം.
അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍/പോളിടെക്‌നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha


























