Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍


വാഹന മലിനീകരണം ഇനി പഴങ്കഥയോ?? ഭൂമിയിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് ഇത്; വേൾഡ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ നാടും വീടും വിടാൻ പോകുന്നത് 23.6 കോടി ജനങ്ങൾ: പ്രകൃതിയോട് നമ്മൾ മാന്യമായി പെരുമാറണമെന്ന് സി പി ജോൺ

സടകുഞ്ഞ് എഴുന്നേറ്റ് പൂഞ്ഞാർ പുലി! 'ക്രിസ്ത്യാനികൾ ഒക്കെ ഹിന്ദുക്കളാണ്' ക്രിസംഘി വിളച്ചവന്റെ തന്തയ്ക്ക് വിളിയും.... പിണറായിയെ മുഖ്യനാക്കിയത് താലിബാനികൾ

14 SEPTEMBER 2021 11:12 PM IST
മലയാളി വാര്‍ത്ത

More Stories...

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പിയുടെ സ്വകാര്യം... സംഭവം ഇങ്ങനെ...

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!

'20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്ലിം രാജ്യമായി മാറും. അതിന് ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട് പണം കൊടുത്തിട്ട് അവരെ മുസ്ലിമാക്കുക, അമുസ്ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്ലിം ജനിക്കുക. ആ തരത്തിൽ മറ്റ് സമുദായങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുകയെന്ന ഉദ്യേശത്തോടെ കൂടിയുള്ള നീക്കമാണ് ഇവർ നടത്തുന്നത്'. ഇത് പറഞ്ഞത് മറ്റാരുമല്ല, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ പറഞ്ഞതാണ്.

മുഖ്യമന്ത്രിയായിരിക്കെ 11 വർഷങ്ങൾക്ക് മുന്നേ 2010ൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ലൗ ജിഹാദ് ഉണ്ടെന്ന വിവരം വിഎസ് അന്ന് തുറന്ന് പറഞ്ഞത്. അന്ന് വിഎസ്. അച്യുതാന്ദനെ സിപിഎം തള്ളിപ്പറഞ്ഞിരുന്നില്ല. മുസ്ലിം വിരുദ്ധ പരാമർശമെന്ന പേരിൽ വിശദീകരണം തേടിയില്ല. ക്ലിഫ് ഹൗസിലേക്ക് ആരും പ്രതിഷേധ പ്രകടനവും നടത്തിയില്ല.

എന്നാൽ, ഇപ്പോൾ പാലാ ബിഷപ്പ് പറഞ്ഞ നർക്കോട്ടിക് ജിഹാദ് ഇല്ലെന്ന നിലപാടിലാണ് സിപിഎമ്മും അതുപോലെ ഇങ്ങനെയൊരു സംഭവം കേട്ടിട്ടേയില്ലാ എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. പാലാ ബിഷപ്പിനെതിരെ സിപിഎമ്മും കോൺഗ്രസ്സും നിലപാട് സ്വീകരിച്ചതോടെ വി.എസിന്റെ വാർത്താസമ്മേളന വീഡിയോ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്നതടക്കം കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങളാണ് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുറന്നു പറഞ്ഞത്. ഇതിനു ശേഷം ഇപ്പോൾ ബിഷപ്പിന് പിന്തുണയേറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ദിനം പ്രതി അനുകൂലിച്ചും അതുപോലെ പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ഒട്ടനവധി കോളിളക്കം തന്നെയാണ് കേരള സമൂഹത്തിൽ സൃഷ്ടിച്ചത്.

പാലാ ബിഷപ്പ് മാത്രമാണ് ഈ നിലപാട് പറഞ്ഞത് എങ്കിൽ പിന്നീട് ഇരിങ്ങാലക്കുട ബിഷപ്പും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും ഇതേ നിലപാട് തന്നെ ആവർത്തിച്ചിരുന്നു. ഈ വിഷയത്തിലാണ് ബിഷപ്പുമാർക്കിടയിലെ നിലപാടുകളെക്കുറിച്ച് മുൻ എംഎൽഎ പി. സി. ജോർജ് തുറന്നുപറഞ്ഞ് കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് ആണ് വലിയതോതിൽ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ന ആരോപണത്തെ പിസി ജോർജ്ജ് തള്ളിക്കളയുന്നു. എസ്എസി വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികൾ ജീവിക്കാൻ വേണ്ടിയാണ് ഹിന്ദുമതം സ്വീകരിക്കുന്നതെന്നാണ് പിസി ജോർജ് പറഞ്ഞത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എസ്.സി വിഭാഗത്തിലെ കൺവേർട്ടഡ് ആയവർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല.

ഇതാണ് ഹിന്ദു മതത്തിലേക്ക് ക്രൈസ്തവർ തിരികെ പോകുന്നതിന്റെ കാരണമെന്നാണ് പിസി പറയുന്നത്. കേരളത്തിൽ ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ കൺവേർട്ടഡ് കണക്കുകൾക്ക് സാധ്യമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.

'ഇവിടെ എന്തെല്ലാം വൃത്തിക്കെട്ട പ്രചരണങ്ങളാണ് നടക്കുന്നത്. ഇവിടെ ക്രിസ്ത്യാനികളെ ആരും മുസ്ലിം മതത്തിലേക്ക് ആക്കുന്നില്ല. ക്രിസ്ത്യാനികൾ ഹിന്ദു മതത്തിലേക്കാണ് പോകുന്നതെന്നാണ് വാർത്ത. ഏത് ക്രിസ്ത്യാനിയാണ് ഹിന്ദു മതത്തിലേക്ക് പോയത്. ഹിന്ദുക്കാളണെല്ലോ ക്രിസ്ത്യാനികൾ, കർണവേർട്ട് ചെയ്തവരല്ലേ.

അതും കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. അതുകൊണ്ട് പറഞ്ഞതാണ്. ഇവിടെ ക്രിസ്തുമതത്തിലേക്ക് മാറിയ എസ്.സി വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടുകയില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് ഒരു ആനുകൂല്യങ്ങളും ഇത്തരക്കാർക്ക് ലഭിക്കുകയില്ലെന്നത് നിയമമാണ്.

സർക്കാർ ആനുകൂല്യം ലഭിക്കാൻ വേണ്ടിയാണ്, ജീവിക്കാൻ വേണ്ടിയാണ് കൺവേർട്ടഡ് ആയവർ തിരികെ ഹൈന്ദവ സംസ്‌കാരത്തിലേക്ക് തിരികെ പോകുന്നത്. സർക്കാർ ആനുകല്യം ലഭിക്കണമെങ്കിൽ അത് വേണം. പോകട്ടെ ഇനിയും പോകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ഇതും പൊക്കി പിടിച്ച് ഇവിടെ ലവ് ജിഹാദ് ഇല്ലാന്ന് പറഞ്ഞ് രംഗത്തു വരരുത്.

എത്ര തെളിവുകൾ വേണം. കാന്തപുരം ഉസ്താദിനെ പോലെ, പാണക്കാട് തങ്ങളെ പോലയുള്ളവർ താലിബാനിസ്റ്റുകളെ തള്ളിപ്പറയണം. അത്തരമൊരു നടപടി നേതാക്കന്മാരുടെ ഭാഗത്തു നിന്നുണ്ടാവണം. 'ക്രിസ്ത്യാനികൾ ഹിന്ദുക്കളാണ്, ജീവിക്കാൻ വേണ്ടിയാണ് ക്രിസ്തുമതം വിട്ട് ഹൈന്ദവ സംസ്‌കാരത്തിലേക്ക് പോകുന്നത്' എന്നുമാണ് പി. സി. ജോർജ് വ്യക്തമാക്കിയത്.

അതോടൊപ്പം, കേരളത്തിൽ നടക്കുന്നത് താലിബാനിസം ആണെന്ന് പിസി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി ഇതിന് പിന്തുണ നൽകുന്നത് ശരിയാണോ എന്നും ജോർജ് ചോദിച്ചു. വിശ്വാസികളോട് സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് മാർച്ച് നടത്തി. അതിനെ നിയന്ത്രിക്കാൻ എന്ത് കൊണ്ടാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തത് എന്നും പിസി ജോർജ് ചോദിക്കുന്നു.

കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തിൽ മാലിന്യക്കൂമ്പാരം വെച്ചതായും പി സി ജോർജ് ആരോപിച്ചു. ഇത് താലിബാൻ ഭീഷണിയാണ് എന്നായിരുന്നു ജോർജിന്റെ ആരോപണം.

ഇതിനെതിരെ ശക്തമായി നിലപാട് എടുത്തില്ലെങ്കിൽ അനുഭവിക്കേണ്ടിവരും എന്നും പിസി ജോർജ് പറയുന്നു. പിണറായി വിജയൻ അധികാരത്തിൽ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ ആണ്. താലിബാനിസ്റ്റുകൾ പിന്തുണച്ച് അതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാർച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത്. മുണ്ടക്കയത്ത് കാണാതായ ജസ്ന യുടെ സംഭവവും താലിബാനിസം ആണ്.

പാലാ ബിഷപ്പിനെതിരെ ആയ പ്രശ്നം തീർക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും പാണക്കാട് തങ്ങളും ഇടപെടണം എന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ഈ നേതാക്കളെല്ലാം മാന്യന്മാരാണ്. കേരളത്തിൽ നടക്കുന്നതാലിബാൻ ഇടപെടൽ തള്ളിപ്പറയണം. അതോടെ പ്രശ്നം തീരും എന്നും പിസി ജോർജ് പറയുന്നു.

പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ആദ്യം പാലാ ബിഷപ്പിനെ തള്ളി പറഞ്ഞതിനെ പി. സി. ജോർജ് ന്യായീകരിക്കുന്നു. കാര്യങ്ങൾ വിശദമായി പഠിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷനേതാവ് ആദ്യം ബിഷപ്പിനെ തള്ളിപ്പറഞ്ഞത്. ആദ്യം നേതാക്കൾ പ്രതിപക്ഷനേതാവിന് ശരിയായ വിവരം നൽകിയില്ല. നേരിട്ട് വിളിച്ചു താൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി എന്നും പിസി ജോർജ് പറയുന്നു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും പിന്തുണച്ചാണ് പിസി ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്. തന്നോട് പല ബിഷപ്പുമാരും ഇക്കാര്യം പറഞ്ഞു.അവർക്ക് എല്ലാം ഇതേ നിലപാട് ആണ് ഉള്ളത്.പാലാ ബിഷപ്പിനെക്കാൾ ഇക്കാര്യത്തിൽ ശക്തമായ വികാരം മറ്റ് ബിഷപ്പുമാർക്ക് ഉണ്ട് എന്നും പി സി ജോർജ് വ്യക്തമാക്കി.

സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ലൗ ജിഹാദിനെ എതിർത്ത് അഭിപ്രായങ്ങൾ ഉയർന്നു തുടങ്ങി. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർഥ്യമാണെന്നതിന് തെളിവുകൾ നിരത്തി പലരും പ്രതികരിച്ചതോടെയാണ് എതിർ വാദങ്ങൾക്ക് മുനയൊടിഞ്ഞത്. കഴിഞ്ഞ ദിവസം രംഗത്തു വന്ന ചില മുസ്ലിം സംഘടനകളും, വിഷയം സജീവ ചർച്ചയാവുന്നതോടെ ഉടലെടുക്കാൻ സാധ്യതയുള്ള അപകടം മുന്നിൽക്കണ്ട് നിലപാട് മയപ്പെടുത്തി.

ഒപ്പം നല്ല ഒരു​ഗ്രൻ തന്തയ്ക്ക് വിളി കൂടി പാസ്സാക്കിയിട്ടുണ്ട്. പിസിയെ ക്രിസംഘി എന്ന് സോഷ്യൽ മീഡിയയിൽ വിളിക്കുന്നു എന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ആണ് പിസി ജോർജ് ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയത്. താങ്കളുടെ പിതാവിന്റെ പേര് എന്താണ് എന്ന് പിസി ജോർജ് മാധ്യമ പ്രവർത്തകനോട് തിരിച്ചു ചോദിച്ചു.

പിതാവിന്റെ പേര് പറഞ്ഞതോടെ താങ്കളെ പേര് വിളിക്കുന്നതിൽ സന്തോഷമല്ലേ എന്ന മറു ചോദ്യം. ആണെന്ന് ആ മാധ്യമപ്രവർത്തകൻ പറഞ്ഞതോടെ ഇതു തന്നെയാണ് തന്നെ ക്രിസംഘി എന്ന് വിളിക്കുന്നവരുടെ മനസ്സിലെന്നും പിസി ജോർജ് പറഞ്ഞു. അവന്റെ വാപ്പയെ സന്തോഷത്തോടെ വിളിക്കുന്ന പേരാണ് എന്നേം വിളിക്കുന്നത് എന്നാണ് പിസി പറഞ്ഞത്. ഏതായാലും വിഷയത്തെ തമാശ പോലെ പറഞ്ഞ പിസി ജോർജ് അങ്ങനെ വിളിക്കുന്നതിൽ പ്രശ്നമൊന്നുമില്ല എന്ന് വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (30 minutes ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (37 minutes ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (44 minutes ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (44 minutes ago)

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ  (55 minutes ago)

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്... കൂടുതല്‍ സമയം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!  (1 hour ago)

പിണറായിയെ രക്ഷിക്കാൻ ആർ എസ് എസ്ഇസ്ലാമിസ്റ്റുകൾ പണം നൽകി ആനി രാജയെക്കൊണ്ട് പറയിപ്പിച്ചതാണ്, കേരളാപോലീസിനെതീരെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ കരുനീക്കം പാളി....  (1 hour ago)

ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത  (1 hour ago)

വന്‍ ദുരന്തം ഒഴിവായി..... പാലക്കാട് ദേശീയപാതയില്‍ പ്ലൈവുഡുകളുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി പ്ലൈവുഡിനൊപ്പം ലോറിയും കത്തി, ഒടുവില്‍.....  (1 hour ago)

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു.... പ്രതിദിനം 15,000 ഭക്തര്‍ക്കു വീതം പ്രവേശനാനുമതി  (1 hour ago)

കോട്ടയത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.... ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അച്ഛനും മകനും യാത്രയായി..... ഇരുവരുടെയും വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍  (2 hours ago)

ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ  (2 hours ago)

Malayali Vartha Recommends