സാരി ഉടുപ്പിക്കാൻ മിടുമിടുക്കൻ .. കൊച്ചമ്മമാരുടെ പ്രിയങ്കരൻ.. സ്വപ്നയുടെ അംഗരക്ഷകൻ.. മോൻസന്റെ കഥ ഇനിയും തുടയും

മോനെ മൊൺസാ നീ ആളു കേമൻ തന്നെ...കേരളം കണ്ട വിചിത്രമായ തള്ളിപ്പുകളിൽ ഒന്ന്.എന്തായാലും മൊൻസനിലൂടെ ഒരു കാര്യം മനസിലായി വിദ്യാഭ്യാസം ഉണ്ടന്നെ ഒള്ളു സാറെ ഒന്നിനും വിവരവും ബുദ്ധിയും ഇല്ല...
കള്ളും കഞ്ചാവും തീവ്രവാദവും കുത്തും കൊലപാതകവും ഒക്കെ നിമിഷ നേരം കൊണ്ട് തെളിയിക്കുന്ന പോലീസ് ഏമാൻമ്മാർക്ക് കൃഷ്ണന്റെ ഫ്‌ളൂട്ടും ടിപ്പു വെച്ചിരുന്ന ഡയപ്പറുമൊക്കെ കണ്ടപ്പോൾ എല്ലാം പുരാവസ്തു ആണെന്ന് അങ്ങ് കരുതി.ചിലരാകട്ടെ അമ്പതു പൈസ വിലയില്ലാത്ത ഈ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ ഒക്കെ ലക്ഷങ്ങളും കൊടിയും മുടക്കി വാങ്ങി വീട്ടിൽ വെച്ചു...ഇതൊക്കെ മോൻസൻ എഫ്ഫക്റ്റ് ആണ്..അല്ലങ്കിലും നിഷ്കളങ്കനായ മോൺസിന്റെ മുഖം കണ്ടാൽ ഒരു തട്ടിപ്പികാരനാണെന്ന് തോന്നുമോ..
വിദേശത്തുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വനിതയെ മോണ്‍സണ്‍ 'വീഴ്ത്തി'യത് സാരിയുടുക്കാന്‍ പഠിപ്പിച്ചാണ്. ഇവരോട് പ്രധാന ചടങ്ങുകളില്‍ സാരി ധരിച്ച് വരാന്‍ നിര്‍ദേശിക്കുകയും സാരിയുടുക്കാന്‍ ഇയാള്‍ പഠിപ്പിക്കുകയും ചെയ്തു.ആ മനസ് നമ്മൾ കാണാതെ പോകരുത്.ഇനി സ്വപ്നയെ ഒളിച്ച് താമസിക്കാൻ സഹായിച്ചത് മോൺസെൻ സാറാണെന്നും തെളിഞ്ഞു കഴിഞ്ഞു.
നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിഞ്ഞത് മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണെന്ന കേൾക്കുമ്പോൾ മുഖ്യന്റെ ചങ്കിൽ ഇടിത്തീയാണ്.ദൈവമേ ഇനി ഇതും കറങ്ങി തിരിഞ്ഞെങ്ങാണം എന്റെ തളിയിൽ വരുമോ.സംസ്ഥാന പോലീസ് മേധാവിതടക്കമുള്ളവരുടെ സഹായം സ്വപ്നയുടെ തിരോധാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. ബഹ്റയും മാവുങ്കലും തമ്മിലുള്ള ബന്ധത്തിൻെറ അളവുകോൽ മനസിലാക്കിയാൽ ഇക്കാര്യം ശരിവയ്ക്കേണ്ടി വരും.
കൊച്ചിയിൽ ഏറ്റവും സുരക്ഷിതമായി കഴിയാവുന്ന വസതിയായാണ് മോൻസന്റെ വീടിനെ കാണുന്നത്. പുറത്തുനിന്ന് നോക്കുന്ന ആർക്കും മോൻസന്റെ വീട്ടിൽ നിരീക്ഷണം നടത്താൻ കഴിയില്ല. പുറത്തെ കാഴ്ചകൾ അകത്തറിയാൻ നിരവധി ക്യാമറകൾ ഒരുക്കിയിട്ടുമുണ്ട്. കൂടെ സുരക്ഷാ ജീവനക്കാരുടെ ഒരു പടയും. കൊച്ചിയിലെ ഹോട്ടലിൽ കഴിഞ്ഞിരുന്നതായി സ്വപ്നയും സംഘവും തെളിവുണ്ടാക്കിയെന്നും സംശയിക്കുന്നു. അതായത് മോൻസനെ സ്വപ്നെ ഒറ്റി കൊടുത്തില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ മാവുങ്കൽ അന്നേ പിടിയിലാവുമായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മോൻസണ് ബീറ്റ് ബോക്സ്' അടക്കം വീടിനു മുന്നിൽ വെച്ച് പോലീസ് സംരക്ഷണവും ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെയെത്തി സാധാരണ പോലീസുകാർ പരിശോധന നടത്താനുള്ള സാധ്യതയുമില്ല. ചേർത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവിൽ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ടായിരുന്നു. ചേർത്തല മോൻസന്റെ നാടായതിനാൽത്തന്നെ സംശയം കൂടുതൽ ശക്തമാകുകയാണ്.
പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മോൻസണ് ബീറ്റ് ബോക്സ്' അടക്കം വീടിനു മുന്നിൽ വെച്ച് പോലീസ് സംരക്ഷണവും ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെയെത്തി സാധാരണ പോലീസുകാർ പരിശോധന നടത്താനുള്ള സാധ്യതയുമില്ല. ചേർത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവിൽ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ടായിരുന്നു. ചേർത്തല മോൻസന്റെ നാടായതിനാൽത്തന്നെ സംശയം കൂടുതൽ ശക്തമാകുകയാണ്.
അതായത് നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഒളിവിൽ താമസിച്ചത് പോലീസിൻ്റെ ബീറ്റ് ബോക്സിലുള്ള വീട്ടിലാണ് രണ്ടു വരിയിൽ സിമ്പിളായി പറയാം. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പിന്തുണ കിട്ടിയിട്ടുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. ഏതായാലും കേരളത്തിൽ ഒരു പ്രതി പോലീസ് സംരക്ഷണയോടെ താമസിക്കുന്നത് ആദ്യ സംഭവമാണ്.
എന്നാൽ കോടികളുടെ കണക്ക് പറഞ്ഞ് ആളുകളെ പറ്റിച്ച മോൻസണിന്റെ അക്കൗണ്ട് വിവരങ്ങൾ കണ്ട് ഞെട്ടിയിരിക്കയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആർഭാട ജീവിതത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപുള്ള സമയത്ത് കാര്യമായ ഇടപാടുകൾ ഒന്നും നടക്കാത്തതിനാൽ ഇയാൾ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.നിത്യജീവിതത്തിന് അപ്പുറത്തേക്ക് മോൻസന് മറ്റൊന്നിനെ കുറിച്ചും ചിന്തയില്ലെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടാണ് എന്തിനും മോൻസൻ തയ്യാറാകുന്നത്.
താൻ ആർക്കും പിന്നാലെ പോയില്ലെന്നും എല്ലാവരും തനിക്ക് പിന്നാലെയാണ് വന്നതെന്നും മോൻസൻ പറഞ്ഞത് വെറുതെയല്ല. അവിടെയാണ് ബെനാമി പണത്തിൻെറ കളി.പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോൻസൺ ഇന്നേവരെ വിദേശ സന്ദർശനം നടത്തിയിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഇയാൾക്ക് പാസ്പോർട്ട് പോലുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ചേർത്തലയിലെ വീട്ടിൽ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha
























