കത്തിയുമായി പോകുമെന്ന് ഒരിക്കലും കരുതിയില്ല!! അവനൊരു പാവം പയ്യനാണ്... പെണ്‍കുട്ടിയുമായി ബന്ധമുള്ളതായി സൂചന ഉണ്ടായിരുന്നു: പരീക്ഷയ്ക്കായി രാവിലെ എട്ടുമണിയോടെ വീട്ടില്‍ നിന്നും പോയതാണ് പിന്നീട് കൊലപാതക വിവരമാണ് അറിഞ്ഞത്: പ്രതികരണവുമായി അഭിഷേകിന്റെ അച്ഛന്‍

ഇന്നലെ കേരളക്കരയാകെ ഞെട്ടലോടെ കണ്ട വാർത്തയാണ് കോട്ടയം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ നിധിന കൊല്ലപ്പെട്ട സംഭവം. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രതിയായ അഭിഷേകിന്റെ അച്ഛന്‍.
അഭിഷേക് കത്തിയുമായി പോകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പെണ്‍കുട്ടിയുമായി ബന്ധമുള്ളതായി സൂചന ഉണ്ടായിരുന്നു എന്നും അഭിഷേകിന്റെ അച്ഛന്‍ ബൈജു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. കൊലപാതകത്തെ പറ്റി കൂടുതല്‍ ഒന്നും അറിയില്ല എന്നും, പരീക്ഷയ്ക്കായി രാവിലെ എട്ടുമണിയോടെ അഭിഷേക് വീട്ടില്‍ നിന്നും പോയതാണെന്നും പിന്നീട് കൊലപാതക വിവരമാണ് അറിയുന്നതെന്നും ബൈജു പറഞ്ഞു. അഭിഷേക് പാവം പയ്യനാണെന്നും കുഴപ്പക്കാരനല്ലെന്നും ബൈജു പറഞ്ഞു. അഭിഷേക് മര്യാദക്കാരനാണെന്നും എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ പ്രതിയായ അഭിഷേകും, നിധിനാമോളും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായും, ബന്ധത്തെ രണ്ടു കുടുംബങ്ങളും അംഗീകരിച്ചിരുന്നതായും മന്ത്രി വി.എൻ വാസവൻ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ, അടുത്തിടെ ഒരു കുടുംബം തീരുമാനത്തിൽ നിന്നും പിന്മാറി. ഇതിനു പിന്നാലെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും പ്രതിയായ അഭിഷേക് പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. ഇതേ തുടർന്ന് അഭിഷേക് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
വെള്ളിയാഴ്ച പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് പ്രതി ആക്രമണം നടത്തിയത്. കോളേജ് ക്യാമ്പസ് പരിസരത്തേയ്ക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം കഴുത്തിന് കുത്തുകയായിരുന്നു പ്രതിയെന്നാണ് ലഭിക്കുന്ന സൂചന. ഇവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും ഇതു സംബന്ധിച്ചു മൊഴി നൽകിയിട്ടുണ്ട്.
സംഭവ ശേഷം രക്ഷപെടാൻ പോലും ശ്രമിക്കാതിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























