'പാര്‍ട്ടി വിടുന്നവരല്ല സുധാകരനാണ് ശരിക്കും മാലിനം'; സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ സോളമന് അലക്സ് സിപിഎമ്മില്‍ ചേര്‍ന്നു

സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ സോളമന് അലക്സ് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിട്ടതായി പത്രസമ്മേളനം നടത്തി അറിയിച്ച ശേഷമാണ് അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നത്.
കെ. സുധാകരന് ശരിക്കും മാലിന്യമാണെന്ന് സോളമന് അലക്സ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് വിടുന്നവരെയെല്ലാം കെപിസിസി അധ്യക്ഷന്‍ മാലിന്യങ്ങള്‍ എന്നാണു പറയുന്നത്. തന്നെയും അങ്ങനെതന്നെ അദ്ദേഹം വിശേഷിപ്പിക്കും. എന്നാല്‍ ശരിക്കും മാലിന്യം സുധാകരനാണെന്നും സോളമന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതായി പത്രസമ്മേളനം നടത്തി അറിയിച്ച ശേഷം അദ്ദേഹം എകെജി സെന്ററിലേയ്ക്കു പോയി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് കോണ്‍ഗ്രസില്‍ നിന്നുമെത്തിയ പുതിയ അതിഥിയെ ചുവപ്പു ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന് എന്നിവര്‍ സോളമനെ സ്വീകരിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടായിരുന്നു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സോളമന് അലക്സ് കണ്ടു.
വെള്ളിയാഴ്ച വൈകുന്നേരം എകെജി സെന്ററിലെത്തിയ സോളമനെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഇ.ജി.മോഹനനും ചേര്‍ന്നു സ്വീകരിച്ചു. അരനൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസിനെ ജീവശ്വാസമായി കെണ്ടു നടന്ന തനിക്ക് അര്‍ഹമായ ഒരു സ്ഥാനവും നല്‍കിയില്ലെന്നും ഇതിലെ നിരാശ തന്നെയാണു പാര്‍ട്ടി വിടാന്‍ കാരണമെന്നു സോളമന് അലക്സ് പറഞ്ഞു.
https://www.facebook.com/Malayalivartha
























