കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി 7274. 4 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ഗഡു നൽകിയത് 23 സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിലേക്ക്

കോവിഡ് ബാധിച്ചുള്ള മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി 7274. 4 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 23 സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിലേക്കാണ് തുക നല്‍കിയത്. കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ഗഡുവാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം 1,599.20 കോടി രൂപ 5 സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിരുന്നു. ഇതോടെ 202122 സാമ്ബത്തിക വര്‍ഷത്തില്‍ 23,186.40 കോടി സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടില്‍ ലഭ്യമാണ്.
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ദുരന്തനിവാരണ അഥോറിറ്റി ഇതിനകം മാര്‍ഗരേഖ തയാറാക്കിയിരുന്നു. കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം നടക്കുന്ന മരണം ഇത്തരത്തില്‍ കോവിഡ് മരണമായി കണക്കാക്കുകയും അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അര്‍ഹത ഉണ്ടാവുകയും ചെയ്യും.
അതുപോലെ കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്യുന്നവര്‍ക്കു കൂടി ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശമുണ്ട്. ജില്ലാ ഭരണകൂടത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാ കലക്ടര്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുക അനുവദിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കും. കേരളത്തില്‍ ഇതിനായി മാര്‍ഗരേഖ തയാറാക്കുകയും ഈ മാസം പത്തിനകം അപേക്ഷ നല്‍കാനുള്ള അവസരം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























