യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒളിവില്‍ പോയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭര്‍ത്താവ് മുഹമ്മദ് ഷമീറിനെയാണ് പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊലപാതക വിവരം പുറത്ത് അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒളിവില്‍ പോയ പ്രതി പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.
https://www.facebook.com/Malayalivartha
























