'നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്, അതിന്റെ ചിത്രങ്ങള്‍ ഞാൻ ഫോണില്‍ കണ്ടു'; കത്തി കൈയില്‍ കരുതിയത് സ്വയം കൈ ഞരമ്പ് മുറിക്കാൻ; പാലാ സെന്റെ തോമസ് കോളജ് വിദ്യാര്‍ഥിനി നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്താനിടയാക്കിയത് സംശയമാണെന്ന് പ്രതി അഭിഷേക് ബൈജുവിന്റെ മൊഴി

പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്താനിടയാക്കിയത് സംശയമാണെന്ന് പ്രതി അഭിഷേക് ബൈജുവിന്റെ മൊഴി. പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കല്‍ വീട്ടില്‍ നിഥിന (22) നെ അഭിഷേക് ഇന്ന് രാവിലെ 11.30 ഓടെ കോളേജ് ക്യാമ്ബസില്‍ വച്ച് കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയായിരുന്നു.'നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്റെ ചിത്രങ്ങള്‍ താന്‍ ഫോണില്‍ കണ്ടു' ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് അഭിഷേക് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ സംശയത്തിന് കൃത്യമായി മറുപടി ലഭിക്കുന്നതിന് നിഥിനയെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും, അതിനായി സ്വന്തം കൈ ഞരമ്ബ് മുറിക്കാനാണ് കത്തി കൈയില്‍ കരുതിയതെന്നും മൊഴിയില്‍ പറയുന്നു. ഇതിലൂടെ നിഥിനയുടെ സഹതാപം നേടിയെടുക്കാമെന്ന് കരുതിയിരുന്നതായും അഭിഷേക് പറയുന്നു.
പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കല്‍ വീട്ടില്‍ നിഥിനയെ അഭിഷേക് ഇന്ന് രാവിലെ 11.30 ഓടെ കഴുത്തറുത്തുകൊല്ലപ്പെടുത്തുകയായിരുന്നു. 'നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്റെ ചിത്രങ്ങള്‍ താന്‍ ഫോണില്‍ കണ്ടു' ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് അഭിഷേക് മൊഴി നല്‍കിയിരിക്കുന്നത്.
ഈ ബന്ധം സംബന്ധിച്ച് നിഥിനയോട് പലതവണ ചോദിച്ചെന്നും എന്നാല്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്നും അഭിഷേകിന്റെ മൊഴിയില്‍ പറയുന്നു. രണ്ടു വര്‍ഷമായി പ്രണയത്തിലായ നിഥിനയും അഭിഷേകും തമ്മില്‍ അകലാന്‍ കാരണം ഇത്തരമൊരു സംശയമാണെന്നാണ് പൊലീസ് കരുതുന്നത്. സ്വയം കൈത്തണ്ട മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ കട്ടര്‍ കൈയില്‍ കരുതിയത എന്നാണ് മൊഴിയെങ്കിലും പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. എന്നാല്‍ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിഥിനയുമായുള്ള സംസാരം വഴക്കായി.
നിഥിനയെ കൊലപ്പെടുത്തിയ ശേഷം ഒരു കൂസലുമില്ലാതെ അടുത്തുള്ള ബഞ്ചില്‍ വിശ്രമിക്കുകയായിരുന്നു അഭിഷേക് ബൈജുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമക്കി. പാലാ സെന്റ് തോമസ് കോളേജ് ക്യാമ്ബസിനകത്ത് പുതുതായി പണി കഴിപ്പിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയുടെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്. അവര്‍ ഓടിയെത്തുമ്ബോള്‍ കാണുന്നത് കഴുത്തിന് മുറിവേറ്റ് കിടക്കുന്ന നിഥിനയേയും കയ്യില്‍ ചെറിയ മുറിവുമായി അടുത്തുള്ള ബെഞ്ചില്‍ വിശ്രമിക്കുന്ന അഭിഷേകിനെയുമാണ്.
പണിസ്ഥലത്തേക്ക് വന്ന വാഹനത്തില്‍ നിഥിനയെ ആശുപത്രിലേക്ക് എത്തിച്ചതും ഇവരാണ്.'പണിക്കിടയില്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടിട്ടാണ് ഞങ്ങള്‍ ഓടിയെത്തുന്നത്. എത്തിയപ്പോള്‍ തന്നെ ഇവിടെ മുഴുവന്‍ രക്തമായിരുന്നു. നല്ല ആഴത്തിലുള്ള മുറിവായിരുന്നു പെണ്‍കുട്ടിയുടെ കഴുത്തില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ അതു വഴി വന്ന വാഹനത്തില്‍ പെണ്‍കുട്ടിയെ കയറ്റി വിടുകയായിരുന്നു,' കെട്ടിടത്തിന്റെ ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്‌ട് വര്‍ക്ക് ഏറ്റെടുത്ത് ചെയ്യുകയായിരുന്ന ബിജു മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
കൃത്യത്തിനു ശേഷം രക്ഷപ്പെടാനുള്ള ശ്രമമൊന്നും അഭിഷേക് നടത്തിയില്ലെന്നും അടുത്ത് തന്നെയുള്ള ഒരു ബഞ്ചില്‍ ഇരിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസ് ജീപ്പില്‍ ഒരു മടിയും കൂടാതെയാണ് അഭിഷേക് കയറിയത്. മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. കോളേജ് ലാബില്‍ ഉപയോഗിക്കുന്ന ഒരു തരം കത്തി കൊണ്ടാണ് അഭിഷേക് നിതിനയെ ആക്രമിച്ചത്. പൊലീസ് പിടികൂടുന്ന സമയത്ത് പ്രതിയുടെ വലത്തേകൈയില്‍ ഒരു മുറിവുണ്ടായിരുന്നെന്നും ദൃക്‌സാക്ഷികള്‍ സൂചിപ്പിച്ചു.
അതേസമയം കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിഥിനമോളും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. പെട്ടെന്ന് അഭിഷേക്, നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു.
'ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാന്‍ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യന്‍ കൈ തുടച്ച് പരിസരത്തെ കസേരയില്‍ കയറി ഇരുന്നു. ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്' സെക്യുരിറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha
























