Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടപ്പനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവത്തിൽ പോലീസ് അന്വേഷം ആരംഭിച്ചു

24 OCTOBER 2021 05:56 PM IST
മലയാളി വാര്‍ത്ത

കടപ്പനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബെജാമിന്‍ ബസ്കി ആണ് സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. കട്ടപ്പന പോലീസ് നടപടികള്‍ ആരംഭിച്ചു. കട്ടപ്പന കാഞ്ചിയാറിന് സമീപം വെങ്ങാനൂര്‍കടയില്‍ സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലാണ് സംഭവം. ഇന്ന് രാവിലെ ജാര്‍ഖണ്ഡില്‍ നിന്ന് എത്തിയ അഞ്ചഗ സംഘത്തിലെ ഒരാളാണ് മരിച്ച ബെജാമിന്‍ ബസ്കി.

സംസ്ഥാനത്തിനു വെളിയില്‍ നിന്ന് എത്തിയതിനാല്‍ ഇവരെ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഇരിക്കാനായി പ്രത്യേകം മുറി ഏര്‍പ്പെടുത്തി കൊടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണമുണ്ടാക്കുവാനായി മുറിക്ക് പുറത്തിരുന്ന് ഉരുളകിഴങ്ങ് അരിയുന്നതിനിടെ ഇയാള്‍ കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തു മുറിച്ചതായി സമീപത്ത് പണി ചെയ്തിരുന്ന മറ്റൊരാള്‍ കണ്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

 

കട്ടപ്പനയിലേക്കുള്ള യാത്രക്കിടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളുമായി ഇയാള്‍ ബസില്‍ വഴക്കുണ്ടാക്കിയതായി പോലീസ് പറയുന്നുണ്ട്. മറ്റ് നാല് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (5 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (38 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (51 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends