Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനകീയ സാക്ഷരതാപ്രവർത്തനം, തുടർന്നു നടന്ന കേരള വികസന ചർച്ചകൾ, കേരള പഠനകോൺഗ്രസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കലാജാഥകൾ എല്ലാം പകർന്നുതന്ന സ്വപ്നങ്ങളിലൂടെയാണ് എൽ.ഷൈലജ ജനകീയാസൂത്രണ പ്രസ്ഥാനത്തെ കണ്ടത്;നകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്

24 OCTOBER 2021 05:58 PM IST
മലയാളി വാര്‍ത്ത

ജനകീയ സാക്ഷരതാപ്രവർത്തനം, തുടർന്നു നടന്ന കേരള വികസന ചർച്ചകൾ, കേരള പഠനകോൺഗ്രസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കലാജാഥകൾ എല്ലാം പകർന്നുതന്ന സ്വപ്നങ്ങളിലൂടെയാണ് എൽ.ഷൈലജ ജനകീയാസൂത്രണ പ്രസ്ഥാനത്തെ കണ്ടതെന്ന് ഡോ.തോമസ് ഐസക്ക്.ജനകീയാസൂത്രണജനകീയചരിത്രത്തിലൂടെ അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ജനകീയ സാക്ഷരതാപ്രവർത്തനം, തുടർന്നു നടന്ന കേരള വികസന ചർച്ചകൾ, കേരള പഠനകോൺഗ്രസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കലാജാഥകൾ എല്ലാം പകർന്നുതന്ന സ്വപ്നങ്ങളിലൂടെയാണ് എൽ.ഷൈലജ ജനകീയാസൂത്രണ പ്രസ്ഥാനത്തെ കണ്ടത്.

സമത അയൽക്കൂട്ടങ്ങളുടെയും വനിതാശാക്തീകരണപദ്ധതി രൂപീകരണത്തിലും ഭാഗഭാക്കായി. ഗ്രാമസഭകളിൽ ഗുണഭോക്തൃപട്ടിക കുറ്റമറ്റതാക്കി തീർക്കുന്നതിനും പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും സജീവ പങ്കുവഹിച്ചു. അന്നു ഷൈലജ പ്രാദേശിക റിസോഴ്സ് പേഴ്സൺ മാത്രമായിരുന്നു. പക്ഷെ, സ്ഥാനം ഒരിക്കലും പ്രവർത്തനത്തിനു തടസ്സമായില്ല.

2010-ൽ ആദ്യമായി ഗ്രാമപഞ്ചായത്ത് അംഗമായി. തൊടിയൂർ പഞ്ചായത്ത് പ്രസിഡൻ്റായി. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചു. പ്രസിഡൻ്റ് എന്ന നിലയിൽ ഭരണസമിതി യോഗങ്ങൾക്കു പുറമേ പിഇസി, കാർഷിക വികസന സമിതി, ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി, പോലീസ്, എക്സൈസ്, ഭക്ഷ്യോപദേശകസമിതി, വില്ലേജ്/താലൂക്ക് സഭ, കുടുംബശ്രീ, സിഡിഎസ് ഇങ്ങനെ ഒട്ടേറെ ചെറുവേദികൾ സജീവമായി ഇടപെടാൻ ഉണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് എന്ന നിലയിൽ ജില്ലാ ആസൂത്രണ സമിതിയിൽ അംഗമായിരുന്നു. ഇതു ജില്ലയിലെ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നല്ലൊരു ധാരണയുണ്ടാക്കാൻ സഹായിച്ചു. ഏറ്റവും നല്ല പ്രവർത്തനം അയൽസഭകളുടെ രൂപീകരണമായിരുന്നു. ഗ്രാമസഭയ്ക്കു താഴെ 50-100 വീടുകൾക്ക് ഒരു അയൽസഭ എന്നു തീരുമാനിച്ച് 23 വാർഡുസഭകളിലും നൂറുകണക്കിന് അയൽസഭകൾ രൂപീകരിച്ചു.

കുട്ടികളുടെ ഗ്രാമസഭ, യുവജന ഗ്രാമസഭ, വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ എന്നിവ പ്രത്യേകം വിളിച്ചുചേർത്തു. കുട്ടികളുടെ ഗ്രാമസഭ കഴിഞ്ഞതിനുശേഷം പങ്കെടുത്ത മിക്കകുട്ടികളും പ്രാദേശിക സർക്കാർ ഇടപെടേണ്ട മേഖല അതായത് ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും (സ്കൂൾ പരിസരം ഉൾപ്പെടെ) പ്രസിഡൻ്റിനോട് ഒറ്റയ്ക്ക് കണ്ടു പറയാൻ തയ്യാറായി.

കുട്ടികൾക്കു ജൂഡോ പരിശീലനം നൽകി. സംസ്ഥാനതല ജൂഡോ ചാമ്പ്യൻഷിപ്പ് തൊടിയൂർ പഞ്ചായത്തിൽ നടന്നു. കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ ത്രിദിന സഹവാസക്യാമ്പ് (പകലും രാത്രിയും) ക്യാമ്പായി തന്നെ നടത്തി. 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ എന്ന ആശയവുമായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാനത്തു തന്നെ ഒന്നോ രണ്ടോ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ് അന്ന് ഇത്തരം പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്.

നിർമ്മൽ പുരസ്കാരത്തുക ഉപയോഗിച്ച് വീടുകളിൽ മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാൻ്റ് എന്നിവ സ്ഥാപിച്ച് ശുചിത്വമാലിന്യ പരിപാലനത്തിന് തുടക്കം കുറിച്ചു. എഡിഎസുമാർ കുടുംബശ്രീ അംഗങ്ങൾക്കു ചുമതല നല്കി ഓരോ വീടുകളിൽനിന്നും മാസത്തിലൊരിക്കൽ പ്ലാസ്റ്റിക് ശേഖരിക്കുകയും അത് കൃത്യമായി ഒരു പ്രൈവറ്റ് കമ്പനിക്ക് കൈമാറുകയും ചെയ്തു. ഷൈലജയുടെ വാർഡിൽ തുടങ്ങിയ ഈ പ്രവർത്തനം തൊടിയൂർ പഞ്ചായത്തിലെ മറ്റ് ചില വാർഡുകളും നടപ്പിലാക്കി. ഈ പ്രവർത്തനമാണ് ഇന്ന് ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ നടക്കുന്നത്.

"അമ്മയ്ക്ക് ചിലത് പറയാനുണ്ട്" കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ നാടക ഗ്രൂപ്പ് തുടങ്ങി. ഷൈലജയും ഒരു അഭിനേതാവായിരുന്നു. സമഗ്ര ആരോഗ്യവിദ്യാഭ്യാസ പദ്ധതി - സ്നേഹധാര, സ്വയം തൊഴിലിന് ആട്ടോറിക്ഷാ നൽകൽ തുടങ്ങിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ദൂരദർശൻ നടത്തിയ ഞങ്ങൾക്കും പറയാനുണ്ട് എന്ന മത്സരത്തിൽ പങ്കെടുക്കാനും ഫൈനലിൽ വരെ എത്താനും കഴിഞ്ഞു.

തൊടിയൂർ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവിനു തടസ്സമായിനിന്ന കെട്ടിട നമ്പർ വാർഡ് പുനർനിർണ്ണയത്തിനനുസരിച്ചു ക്രമീകരിച്ചു കൃത്യമാക്കുന്നതിന് തീരുമാനിക്കുകയും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു രാത്രിയെന്നോ പകലെന്നോ സമയം കഴിഞ്ഞു എന്നൊന്നും നോക്കാതെ കൂട്ടായി പരിശ്രമിച്ച് വർഷങ്ങളായി നടക്കുകയില്ലായെന്ന് എഴുതി തള്ളിയത് നടപ്പിലാക്കി.

ആസൂത്രണ മികവിന് അംഗീകാരമായി സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി അഭിനന്ദിച്ചത് 2010-15 ഭരണസമിതിയെ സംബന്ധിച്ചും പ്രസിഡൻ്റ് എന്ന നിലയിൽ വ്യക്തിപരമായും ഏറെ ചാരിതാർത്ഥ്യത്തോടെ ഷൈലജ ഓർക്കുന്നു. കിലയുടെ റിസോഴ്സ് പേഴ്സൺ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ ഷൈലജ സജീവമാണ്.
#ജനകീയാസൂത്രണജനകീയചരിത്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (4 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (37 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (50 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends