Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസവശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള കരാർ ഒപ്പിട്ട് നല്കിയപ്പോൾ പാറക്കല്ലായിരുന്ന അവളുടെ അമ്മമനസ്സ്;കാമുകൻ വിവാഹമോചനം കഴിഞ്ഞെത്തിയപ്പോൾ താരാട്ട് പാടാൻ വെമ്പുന്നു പോലും;എന്ത് ഫെമിനിസ്റ്റ് കോടാലി വച്ച് ആക്രമിച്ചാലും യുവതിയുടെ ഇപ്പോഴത്തെ മാതൃത്വ ഉരുൾപൊട്ടലുകളോട് അല്പം പോലും സഹതാപം തോന്നുന്നില്ലെന്ന് പറയാൻ ഒരു മടിയുമില്ല;നിങ്ങളുടെ ഭർത്താവും വീട്ടുകാരും ചെയ്ത പോക്രിത്തരത്തിനു "കേരളം"ലജ്ജിക്കേണ്ട കാര്യമില്ല

24 OCTOBER 2021 06:46 PM IST
മലയാളി വാര്‍ത്ത

പ്രസവശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള കരാർ ഒപ്പിട്ട് നല്കിയപ്പോൾ പാറക്കല്ലായിരുന്ന അവളുടെ അമ്മമനസ്സ്;കാമുകൻ വിവാഹമോചനം കഴിഞ്ഞെത്തിയപ്പോൾ താരാട്ട് പാടാൻ വെമ്പുന്നു പോലും;മാതാപിതാക്കൾക്ക് തോന്നുമ്പോൾ വലിച്ചെറിയാനും സാഹചര്യം മാറുമ്പോൾ തിരിച്ചെടുക്കാനുമുള്ള കളിപ്പാവകളല്ല കുഞ്ഞുങ്ങളെന്ന് ആഞ്ഞടിച്ച് റെഡ് ആർമി.

നിങ്ങടെ ഭർത്താവും വീട്ടുകാരും ചെയ്ത പോക്രിത്തരത്തിനു "കേരളം"ലജ്ജിക്കേണ്ട കാര്യമില്ലെന്ന് റെഡ് ആർമി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എനിക്കതല്ല മനസ്സിലാകാത്തത്..... ഭാര്യയും മക്കളുമുള്ള ഒരാളുടെ കൂടെ പോയി വിവാഹത്തിന് മുന്നേ ഗർഭിണിയായി ഒരു കുഞ്ഞിനെ പ്രസവിച്ച ഈ സ്ത്രീയുടെ കയ്യിലെ പോസ്റ്ററിൽ കേരളമേ ലജ്ജിക്കൂ എന്നെഴുതിയത് എന്തിനാണ്? വിവാഹത്തിന് മുന്നേ ഗർഭിണി ആയത് വല്യ തെറ്റോ കുറ്റമോ ഒന്നുമല്ല.... അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണ്.

പക്ഷെ സ്വന്തം കുഞ്ഞിനെ വല്ലോരും കൊണ്ടുപോയ അവസ്ഥ വരെ കാര്യങ്ങൾ എത്തിച്ചത് കുഞ്ഞിന്റെ അച്ഛനെന്നു പറയുന്ന ആളല്ലേ? അയാൾ എവിടെ നോക്കി നിൽക്കുവാരുന്നു? സുഹൃത്തിന്റെ ഭാര്യയെ പ്രേമിച്ചു വളച്ചു അതിനെ ഒരു വഴിയിൽ ആക്കി, അടുത്തത് കെട്ടി കുട്ടിയുമായി അങ്ങനെ ഇരിക്കുമ്പോ അനുപമയുമായി ബന്ധം തുടങ്ങുകയും ചെയ്ത ഭർത്താവ് സമരം ചെയ്യാൻ പോയിരിക്കുന്നു. വിശ്വസിച്ച പെണ്ണിനേയും സ്വന്തം ചോരയെയും പെരുവഴി യിൽ കൊണ്ടു ചെന്നെത്തിച്ചത് ഈ താടിക്കാരൻ കോന്തൻ അല്ലേ ?

കഴിഞ്ഞത് കഴിഞ്ഞു ,ഇനി പോസ്റ്റർ പിടിക്കുമ്പോൾ അതിൽ "കേരളം" എന്ന വാക്കു തിരുത്തണം, വേറൊന്നും കൊണ്ടല്ല നിങ്ങടെ ഭർത്താവും (കാമുകൻ..നിലവിലുള്ള ബന്ധം ഡിവോഴ്സ് കഴിഞ്ഞിട്ടില്ല അതുകൊണ്ട് നിയമപരമായി കല്യാണം കഴിഞ്ഞിട്ടില്ല )വീട്ടുകാരും ചെയ്ത പോക്രിത്തരത്തിനു "കേരളം"ലജ്ജിക്കേണ്ട കാര്യമില്ല .

കുഞ്ഞിനെ തിരിച്ചുകിട്ടാനായി പോരാടുന്ന മാതാവാണ് പോലും കഥയിലെ വില്ലർ വേഷത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ. അവർ ഭരിക്കുന്ന പാർട്ടിയുടെ ഭാരവാഹികൾ കൂടിയാണെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടാത്ത രീതിയിൽ വിവാദം ബഹിരാകാശത്തേക്ക് കുതിക്കും. അവിവാഹിതയായ ഒരു പെൺകുട്ടി വിവാഹിതനായ ഒരു പുരുഷനുമായുള്ള ബന്ധത്തിൽ ഗർഭിണിയാകുന്നു.

ഭാര്യയും കുടുംബവുമുള്ള ഒരുത്തനിൽ നിന്ന് മകൾ ഗർഭിണിയാകുമ്പോൾ ബലേ ഭേഷ് എന്ന് പാശ്ചാത്യ രാജ്യങ്ങളിലെ അച്ഛനമ്മമാർ പോലും പറയാൻ സാധ്യതയില്ല. ഗർഭഛിദ്രത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും വഴങ്ങാതെ യുവതി ഒരു കുഞ്ഞിനെ പ്രസവിച്ചു. ( പ്രസവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പൂർണമായും പെണ്ണിന് തന്നെയാണ്) ചോരക്കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള സമ്മതപത്രത്തിൽ പഠിപ്പും അറിവും പൊതപ്രവർത്തന പരിചയമുള്ള ആ യുവതി തന്നെ ഒപ്പുവയ്ക്കുന്നു.

കൈമാറ്റം ചെയ്യപ്പെട്ട കുഞ്ഞിനെ ആരോ നിയമപരമായി ദത്തെടുക്കുന്നു. ആറേഴ് മാസങ്ങൾ കഴിഞ്ഞപ്പോൾ കാമുകൻ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി യുവതിയോടൊപ്പം എത്തുന്നു. അപ്പോൾ അവർക്ക് കുഞ്ഞിനെ തിരികെ വേണം. വാർത്താചാനലുകൾക്ക് മുമ്പിൽ വിഷയം എത്തുന്നു. യുവതിയുടെ മാതാപിതാക്കൾ സിപിഎം നേതാക്കളായതിനാൽ വിവാദം ആളിക്കത്തുന്നു.

കമ്മ്യൂണിസ്റ്റുകാരായ അച്ഛനും അമ്മയും മകൾക്ക് കാമുകനിൽ ജനിച്ച കുഞ്ഞിനെ തട്ടിയെടുത്ത് അനാഥശിശുവാക്കിയെന്ന കള്ള വിലാപം പൊടിപൊടിക്കുന്നു. സത്യത്തിൽ ആ യുവതിയുടെ മാതാപിതാക്കൾ എന്ത് തെറ്റാണ് ചെയ്തത്.? പ്രസവശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള കരാർ ഒപ്പിട്ട് നല്കിയപ്പോൾ പാറക്കല്ലായിരുന്ന അവളുടെ അമ്മമനസ്സ്. കാമുകൻ വിവാഹമോചനം കഴിഞ്ഞെത്തിയപ്പോൾ താരാട്ട് പാടാൻ വെമ്പുന്നു പോലും...

മാതാപിതാക്കൾക്ക് തോന്നുമ്പോൾ വലിച്ചെറിയാനും സാഹചര്യം മാറുമ്പോൾ തിരിച്ചെടുക്കാനുമുള്ള കളിപ്പാവകളല്ല കുഞ്ഞുങ്ങൾ. ഒരു പിഞ്ചു പൈതലിന്റെ ശൈശവാവകാശങ്ങളാണ് ഇവിടെ ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നത്. എന്ത് ഫെമിനിസ്റ്റ് കോടാലി വച്ച് ആക്രമിച്ചാലും, യുവതിയുടെ ഇപ്പോഴത്തെ മാതൃത്വ ഉരുൾപൊട്ടലുകളോട് അല്പം പോലും സഹതാപം തോന്നുന്നില്ലെന്ന് പറയാൻ ഒരു മടിയുമില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (8 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (41 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (54 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends