Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാരി നിൽക്കാൻ പോലും ഒരാൾ കൂടെയില്ലാത്ത ചിലർ പോയാൽ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞിരുന്നു;നാലുപേർ പോയാൽ നാനൂറു പേർ ഈ പാർട്ടിയിലേയ്ക്ക് വരും; കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോരയൊഴുക്കി കെട്ടിപ്പടുത്തതാണ് ഈ രാജ്യം;ചരിത്ര ബോധമുള്ള തലമുറ ഈ പാർട്ടിക്കൊപ്പം തന്നെ അണിനിരക്കും; വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 1000 പേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായെന്ന് കെ സുധാകരൻ

24 OCTOBER 2021 07:57 PM IST
മലയാളി വാര്‍ത്ത

ചാരി നിൽക്കാൻ പോലും ഒരാൾ കൂടെയില്ലാത്ത ചിലർ പോയാൽ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞിരുന്നു. നാലുപേർ പോയാൽ നാനൂറു പേർ ഈ പാർട്ടിയിലേയ്ക്ക് വരും. കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോരയൊഴുക്കി കെട്ടിപ്പടുത്തതാണ് ഈ രാജ്യം. ചരിത്ര ബോധമുള്ള തലമുറ ഈ പാർട്ടിക്കൊപ്പം തന്നെ അണിനിരക്കുമെന്ന് കെ സുധാകരൻ .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

ബഹുമാനപൂർവ്വം കേരളത്തിലെ മാധ്യമങ്ങളോട്... ഒറ്റപ്പെട്ട ചിലർ കോൺഗ്രസ് വിട്ടു പോയത് ദിവസങ്ങളോളം നിങ്ങൾ കേരളത്തിൽ ചർച്ച ആക്കിയിരുന്നു. ചാരി നിൽക്കാൻ പോലും ഒരാൾ കൂടെയില്ലാത്ത ചിലർ പോയാൽ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞിരുന്നു. നാലുപേര് പോയാൽ നാനൂറു പേർ ഈ പാർട്ടിയിലേയ്ക്ക് വരും.

കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോരയൊഴുക്കി കെട്ടിപ്പടുത്തതാണ് ഈ രാജ്യം. ചരിത്ര ബോധമുള്ള തലമുറ ഈ പാർട്ടിക്കൊപ്പം തന്നെ അണിനിരക്കും. ഇന്നിതാ ഔപചാരികമായി തന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും കോൺഗ്രസിൻ്റെ വിമർശകരെയും സാക്ഷി നിർത്തി ആ കർമം ഞങ്ങൾ നിർവഹിക്കുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തിളക്കമുള്ള ഒരേടായി, വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 1000 പേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാവുന്നു. ഗാന്ധിയും നെഹ്‌റുവും പട്ടേലും നടന്ന വഴികളിലൂടെ, ജനാധിപത്യത്തിന്റെ മൂവർണ്ണക്കൊടി പിടിച്ച് നാടിനെ നയിക്കാൻ കോൺഗ്രസിലേയ്ക്ക് കടന്നു വന്ന എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

കോൺഗ്രസ്‌ വിട്ടുപോയവർക്കൊന്നും ടിപി ചന്ദ്രശേഖരന്റെ ദാരുണാന്ത്യം ഉണ്ടാകില്ലെന്ന ഉറച്ച ബോധ്യം കേരളീയ പൊതുസമൂഹത്തിനുണ്ട്. ഞങ്ങളെ തള്ളിപ്പറഞ്ഞവർക്കുള്ള മറുപടിയായി "മാഷാ അള്ളാ " സ്റ്റിക്കർ ഒട്ടിച്ച വാഹനം പുറകെ അയക്കുന്ന പ്രവണതയും ഈ പാർട്ടിയ്ക്കില്ല. കാരണം ആയുധങ്ങൾക്കല്ല, ആശയങ്ങൾക്ക് മൂർച്ച കൂട്ടി പൊരുതി വളർന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌.

ഈ പാർട്ടിയിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച്, പാർട്ടി ഒന്ന് തളർന്നപ്പോൾ, പാർട്ടിയെ തള്ളിപ്പറഞ്ഞു പോയ അധികാര മോഹികൾക്ക് ഞങ്ങൾ നൽകുന്ന മറുപടിയാണ് കോൺഗ്രസിന്റെ ത്രിവർണ പതാകയുമായി നിൽക്കുന്ന ഈ 1000 ചെറുപ്പക്കാർ! മാധ്യമങ്ങൾ ഉന്നയിക്കുന്ന ക്രിയാത്മക വിമർശനങ്ങളെ എന്നും തുറന്ന മനസ്സോടെ സ്വീകരിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്.

ഒരൊറ്റ മാധ്യമ പ്രവർത്തകനെയും "കടക്ക് പുറത്തെന്ന് " പറഞ്ഞു ആട്ടിയോടിച്ച ചരിത്രവും ഞങ്ങളുടെ പാർട്ടിക്കില്ല. അതുകൊണ്ടു തന്നെ, എത്ര മാത്രം പ്രാധാന്യത്തോടെ ഞങ്ങളുടെ വീഴ്ചകൾ നിങ്ങൾ ചർച്ച ആക്കിയോ, അത്രമാത്രം കാര്യഗൗരവത്തോടെ ഈ വാർത്തയും നിങ്ങൾ ജനങ്ങളിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,കെ സുധാകരൻ

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (10 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (20 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (53 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends