Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആസ്ട്രേലിയയിൽ ഫാം സൂപ്പർവൈസർ വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയ കേസ്: വിസ തട്ടിപ്പു കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യമില്ല

24 OCTOBER 2021 08:20 PM IST
മലയാളി വാര്‍ത്ത


ആസ്ട്രേലിയയിൽ സെൻറ്. ജോൺസ് ഫാമിൽ സൂപ്പർവൈസർ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയ വഞ്ചനാ കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. കേസിൽ രണ്ടാം പ്രതിയായ വാമനപുരം സ്വദേശിനി ബിന്ദു (48) വിനാണ് ജാമ്യം നിഷേധിച്ചത്. കേസ് ഡയറിയും പോലീസ് റിപ്പോർട്ടും പരിശോധിച്ചതിൽ കൃത്യത്തിൽ പ്രതിയുടെ പങ്ക് പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ടെന്ന് വിലയിരുത്തിയാണ് ജഡ്ജി മിനി. എസ്. ദാസ് ജാമ്യഹർജി തള്ളിയത്.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് വൻതുക രണ്ടാം പ്രതിയും മറ്റു പ്രതിയും കെക്കലാക്കിയെന്ന ആരോപണം ഗൗരവമേറിയതാണ്. അതിനാൽ തന്നെ മുൻകൂർ ജാമ്യമെന്ന ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 ൽ പറയുന്ന അസാധാരണ വിവേചനാധികാരം ഈ കേസിൽ പ്രയോഗിക്കാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.-


2018 മെയ് മാസത്തിലാണ് വഞ്ചനാ കേസിനാസ്പദമായ വിസ തട്ടിപ്പ് നടന്നത്. പേരൂർക്കട സ്റ്റേഷൻ ലോക്കൽ ലിമിറ്റിനുള്ളിൽ താമസിക്കുന്ന വാദിയെയും കൂട്ടുകാരെയും ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒന്നാം പ്രതി വാദിയെ ഫോണിൽ വിളിച്ച് ആസ്ട്രേലിയയിൽ സെൻറ്. ജോൺസ് ഫാമിൽ സൂപ്പർവൈസർ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.

തുടർന്ന് വിസ തരപ്പെടുത്താനെന്ന വ്യാജേന വാദിയെക്കൊണ്ട് രണ്ടാം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 7.5 ലക്ഷം രൂപ , ഒന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ , വാദിയുടെ സഹോദരൻ്റെ അക്കൗണ്ടിൽ നിന്നും രണ്ടാം പ്രതിയുടെ അക്കൗണ്ടി ലേക്ക് 1 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിച്ചും അപ്രകാരം മൊത്തം 14 ലക്ഷം രൂപ പ്രതികൾ കൈക്കലാക്കിയ ശേഷം 2019 ഒക്ടോബർ 10 ന് ഉറപ്പിലേക്കായി 12. 5 ലക്ഷം രൂപയുടെ ചെക്ക് ലീഫ് രണ്ടാം പ്രതി ഒപ്പിട്ട് നൽകുകയും ജോലി തരപ്പെടുത്തി നൽകാമെന്ന് കാണിച്ച് ഒരു കരാർ എഴുതി വാദിക്ക് നൽകുകയും ചെയ്തു.

എന്നാൽ വാദിയെ പറഞ്ഞു വിശ്വസിപ്പിച്ചതിന് വിരുദ്ധമായി ജോലി വിസ നൽകുകയോ കൈക്കലാക്കിയ പണം തിര്യെ നൽകുകയോ ചെയ്യാതെ പ്രതികൾ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്. വാദിയുടെ പരാതിയിൽ 2019 ലാണ് പേരൂർക്കട പോലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരവേയാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. നിരപരാധിയാണെന്നും പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നുമായിരുന്നു രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യ ഹർജിയിലെ ആവശ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (7 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (40 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (53 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends