Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ഒടുവില്‍ കാന്തപുരം ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുമോ എന്ന ആശങ്കയില്‍ കേരളം.... മഹാത്മാഗാന്ധിയെക്കാള്‍ വലുത് വാരിയം കുന്നത്ത് ഹാജി: സ്വാതന്ത്ര്യ സമരത്തിന് തിരുത്തുമായി കാന്തപുരം

29 NOVEMBER 2021 11:43 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ കാന്തപുരം ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുമോ എന്ന ആശങ്കയില്‍ കേരളം. ആലോചിച്ചുറപ്പിച്ച പോലെ പറഞ്ഞ അദ്ദേഹത്തിന്റെ ചില വാക്കുകളാണ് ഇത്തരമൊരു സംശയത്തിന് കാരണമായി തീര്‍ന്നത്.

കേരള നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്ത കോണ്‍ഫറന്‍സിലാണ് കാന്തപുരം വിവാദ പരാമര്‍ശം നടത്തിയത്. രാജേഷിന് ചില കാര്യങ്ങളില്‍ അടുത്ത കാലത്തായി എതിര്‍പ്പ് തീരെയില്ല. വാരിയംകുന്നത്ത് ഹാജി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് രാജേഷും അടുത്ത കാലത്ത് ആവര്‍ത്തിച്ചിരുന്നു.



വിവാദ പുരുഷന്‍ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയും മറ്റും ഗാന്ധിജിക്ക് തുല്യരോ അതിനുമപ്പുറമോ മഹാന്മാരാണെന്നാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞത്.

രാജ്യത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടിയും അധ്വാനിക്കുന്നതിലും സമരം നടത്തുന്നതിലും മുസ്ലിങ്ങള്‍ പിന്നിലായിരുന്നില്ല. മറ്റുമതസ്ഥര്‍ക്കൊപ്പമോ അതിലും മുമ്പിലോ നിന്ന് മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ ഗാന്ധിജിയോടൊപ്പം, തുല്യനിലയിലോ അതിലും അധികമായോ തന്നെ സമരം ചെയ്തവരില്‍ മുസ്ലിങ്ങളുണ്ട്. മൗലാനാ മുഹമ്മദ്അലിയും മൗലാനാ ഷൗഖത്ത് അലിയും തുടങ്ങിയ വ്യക്തികളും ആ ഇനത്തില്‍ പെടുന്ന വാരിയംകുന്നത്തും ആലി മുസ്ല്യാരും ചരിത്രത്തില്‍ പറയപ്പെടുന്ന ആ മഹാന്മാരെല്ലാം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതെല്ലാം മാറ്റിമറിച്ചുകളയാന്‍ ചിലര്‍ ശ്രമിക്കുകയാണ്, കാന്തപുരം പറഞ്ഞു.

 



മുസ്ലിങ്ങള്‍ക്ക് വിധിച്ചിരിക്കുന്ന ഭക്ഷണം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയതേ ഭക്ഷിക്കാവൂ, അതാണ് ഹലാല്‍ എന്നും കാന്തപുരം പറഞ്ഞു. 1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങള്‍ എന്ന വിഷയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഹലാല്‍ വിവാദം മുസ്ലിങ്ങളെ പരിഹാസ്യരാക്കാന്‍ വേണ്ടി ചിലര്‍ ഉയര്‍ത്തുന്ന ശബ്ദം മാത്രമാണ്. ഹലാല്‍ തുപ്പിയ ഭക്ഷണമല്ല. മുസ്ലിങ്ങള്‍ക്ക് ഇന്ന മാംസമേ കഴിക്കാവൂ എന്നുണ്ട്. അങ്ങനെ വിധിച്ച മൃഗങ്ങളെ ശരിഅത്ത് പ്രകാരം അറുക്കുകയും രക്തം വാര്‍ന്നുപോകുകയും ചെയ്ത ശേഷമേ ഭക്ഷിക്കാവൂ എന്നുണ്ട്. ചില ഹോട്ടലുകള്‍ ഹലാല്‍ ഭക്ഷണം കിട്ടുന്നിടം എന്ന് ബോര്‍ഡ് വെക്കുന്നു. ബോര്‍ഡ് വെക്കാത്ത കടകളുമുണ്ട്. മുസ്ലിങ്ങള്‍ ഒരു പ്രത്യേക വിഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ വിവാദം. ഇത്തരം വിഷയങ്ങള്‍ ക്ഷമയോടും സമാധാനത്തോടുമേ കൈകാര്യം ചെയ്യാവൂ, അദ്ദേഹം ഉപദേശിച്ചു.


1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം തദ്ദേശീയരും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു മലബാര്‍ കലാപമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ചിലര്‍ ഇത് കേള്‍ക്കുമ്പോള്‍ പ്രകോപിതരാകും,

എന്നാല്‍, പ്രകോപിതരായിട്ട് കാര്യമില്ല, അന്നത്തെ കോണ്‍ഗ്രസ് നേതാവ് മാധവന്‍ നായരും ഖിലാഫത്ത് സമരത്തില്‍ പങ്കാളിയായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അടക്കമുള്ളവരും ഈ രീതിയില്‍ മലബാര്‍ സമരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാജേഷ് അവകാശപ്പെട്ടു. മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമരമായിരുന്നുവെന്ന് വരുത്തിതീര്‍ക്കുന്നത് ചരിത്രവിരുദ്ധമാണ്. അഹിംസാധിഷ്ഠിത സമരത്തിന് ആഹ്വാനം ചെയ്ത മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമരത്തിനിടയില്‍ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജി അതിന് ഉത്തരവാദിയാണെന്നതാണോ? രാജേഷ് ചോദിച്ചു.



ഏതായാലും സ്വാതന്ത്ര്യ സമര ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവരുന്നത്. എന്നാല്‍ അതിനെ എതിര്‍ക്കേണ്ട മുഖ്യധാരാ കക്ഷികള്‍ മനപൂര്‍വം നിശബ്ദത പാലിക്കുന്നതിലാണ് സങ്കടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (5 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (22 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends