കോഴിക്കോട് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി... ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ യാത്രക്കാരന്‍ കണ്ടത്

കോഴിക്കോട് കാളാണ്ടിത്താഴത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബ് (72)നെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസ് നിഗമനം.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ യാത്രക്കാരന്‍ കണ്ടെത്തിയത്. യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.
ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലായിരുന്നു മൃതദേഹം കണ്ടത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാന്‍സര്‍ രോഗിയായ ജസ്റ്റിന്‍ ഇതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























