Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തറ ഇടിമിന്നലില്‍ പൊട്ടിതെറിച്ചു;1970-ല്‍ നിര്‍മ്മിച്ച പഞ്ചവര്‍ഗത്തറയുടെ വടക്ക് ഭാഗമാണ് ഇടിമിന്നലില്‍ തകർന്നത്;ഇടിയുടെ ആഘാതത്തില്‍ പിച്ചള വേലിയും തെറിച്ച് ജലവന്തിക്ക് സമീപം വീണു

29 NOVEMBER 2021 11:08 AM IST
മലയാളി വാര്‍ത്ത

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തറ ഇടിമിന്നലില്‍ പൊട്ടിതെറിച്ചുവെന്ന വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു . ഇന്നലെ വൈകിട്ട നാല് മണിയോടെ ആണ് സംഭവം നടന്നത്. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് ക്ഷേത്രത്തിലെ പഞ്ചവര്‍ഗത്തറ തകര്‍ന്നത് .1970-ല്‍ നിര്‍മ്മിച്ച പഞ്ചവര്‍ഗത്തറയുടെ വടക്ക് ഭാഗമാണ് ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചത്.

ഇടിയുടെ ആഘാതത്തില്‍ പിച്ചള വേലിയും തെറിച്ച് ജലവന്തിക്ക് സമീപം വീണു.എന്നാൽ ഈ സംഭവം വലിയ ഗൗരവത്തോടെയാണ് പലരും നോക്കിക്കാണുന്നത്.ഇങ്ങനെ ഉണ്ടാകാനുള്ള കാരണങ്ങൾ പലരും ചൂടിക്കാണിക്കുന്നുണ്ട്.ശാസ്ത്രപരമായും അല്ലാതെയും ഉള്ള നിരീക്ഷങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ജനങ്ങൾ പങ്കുവെക്കുന്നത്.

ശ്രീവല്ലഭ ക്ഷേത്ര കൊടിമരം നാടിനെയും ക്ഷേത്രത്തെയും രക്ഷപടുത്തി എന്ന് അഭിപ്രായം ഉയരുന്നു.ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തെ ഏറ്റവും മികച്ച മിന്നൽ രക്ഷാചാലകമാണ് ക്ഷേത്രധ്വജം . ശക്തമായ ഇടിമിന്നലിൽ നിന്ന് നാട്ടിലെ കെട്ടിടങ്ങളെ സംരക്ഷിക്കും.

എന്നാൽ കൊടിമരത്തേക്കാൾ ഉയരത്തിൽ കെട്ടിടങ്ങൾ നിർമ്മിച്ചാൽ ആദ്യം ഇടിമിന്നൽ ഏൽക്കുന്നത് ഈ കെട്ടിടത്തിൽ ആയിരിക്കും . ക്ഷേത്രധ്വജത്തെക്കാൾ ഉയരത്തിൽ കെട്ടിടം പണിതാൽ അഗ്നിബാധയുണ്ടാവുമെന്നു പഴമക്കാർ പറയുന്നത് ഇക്കാരണത്താലാണെന്നാണ് ഒരാൾ അഭിപ്രായപ്പെടുന്നത്.

എന്നാൽ അത് ദൈവകോപത്തിൽ സംഭവിച്ചതാണെന്നും അഭിപ്രയം ഉയരുന്നുണ്ട്. ദേശത്തിന് ഒരു പ്രശ്നം വരുമ്പോൾ ആണ് ദേശ ദേവൻ അത് ഏറ്റെടുക്കുന്നത് മുന്നേ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ ഉണ്ടായതാണ് ഇതിനെയൊക്കെ യഥാർത്ഥ കാരണം.

വൈക്കം മഹാദേവക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രം ,വടക്കുംനാഥ ക്ഷേത്രം എന്നിങ്ങനെയുള്ള മഹാക്ഷേത്രങ്ങൾ വെറും ക്ഷേത്രങ്ങൾ അല്ല ആ നാടിൻറെ ആ ദേശത്തിൻറെ എല്ലാമാണ് ആ നാടിനെ കാത്തുസൂക്ഷിക്കുന്ന ദേവനാണ് അവിടെ കുടികൊള്ളുന്നത്.

ഇങ്ങനെയുള്ള മഹാക്ഷേത്രങ്ങൾ ഇന്നലെ പൊട്ടിമുളച്ച ക്ഷേത്രങ്ങൾ അല്ല ഇവയൊക്കെ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇങ്ങനെയുള്ള മഹാക്ഷേത്രങ്ങളിൽ കാലാകാലങ്ങളിൽ ചെയ്യേണ്ടതായ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതുണ്ട് അതുപോലെതന്നെ മഹാക്ഷേത്രങ്ങളിൽ പൂജകൾക്കു ഉത്സവങ്ങൾക്ക് ഒന്നും യാതൊരുവിധ മുടക്കവും ഉണ്ടാവാൻ പാടില്ല.

അന്നദാനം പതിവായി ഉള്ള ക്ഷേത്രങ്ങളിൽ അത് മുടങ്ങാൻ പാടില്ല എന്നു പറയുന്നതുപോലെ. ഇങ്ങനെ വന്നുകഴിഞ്ഞാൽ ആനാട് മാത്രമല്ല നമ്മളുടെ ഈ കൊച്ചു കേരളം നശിക്കും എന്നു തന്നെ പറയാം ഇങ്ങനെയുള്ള മഹാക്ഷേത്രങ്ങൾ വേണ്ടവിധം എല്ലാ പൂജകളും എല്ലാ വഴിപാടുകളും ദേവന് നല്ലവണ്ണം ചെയ്യേണ്ടത് ആ നാട്ടുകാരുടെയും ദേവസ്വം ബോർഡിൻറെയും ഉത്തരവാദിത്വമാണ്.

അത് നല്ല രീതിയിൽ നിർവഹിക്കുക എന്നത് ഭക്തജനങ്ങളുടെയും ഉപദേശക സമിതിയുടെയും കർമ്മമാണ് എന്നാണ് ഒരാൾ അഭിപ്രായപ്പെടുന്നത്. എന്നാൽ കൊടിമരത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.ഇക്കാര്യം നാളെ വിശദമായി പരിശോധിക്കും. വിവരം അറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ സ്ഥലം സന്ദര്‍ശിച്ചു അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

തിരുവാഭരണ കമ്മീഷന്‍ എസ്.അജിത്ത് കുമാര്‍ ,അസിസ്റ്റ് കമ്മീഷണര്‍ ശ്രീലത , സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ആര്‍.ഹരിഹരന്‍, തന്ത്രി അക്കിരമണ്‍ കാളിദാസ ഭട്ടതിരി ,മേമന ഇല്ലത്തെ പരമേശ്വരന്‍ വാസുദേവ ഭട്ടതിരി എന്നിവര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (21 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends