Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ഒരുപാട് അനാരോഗ്യങ്ങള്‍ ബാധിച്ച് തിലകന്‍ ചേട്ടനെ മരണത്തിലേക്ക് തള്ളിയിട്ട കുറച്ച് പേരുണ്ട്; തിലകന്‍ ചേട്ടനെ കൊണ്ട് തെറിവിളിപ്പിച്ചത് ഫെഫ്കയെയും അമ്മയുമാണ്;പാതിരാത്രി നാടകം വരെ കളിപ്പിച്ച് അദ്ദേഹത്തിന്റെ ആരോഗ്യം ഇല്ലാതാക്കിയത് ഇവരായിരുന്നു;കോടികളുടെ ബാങ്ക് ബാലന്‍സ് താരസംഘടനയായ അമ്മയ്ക്കുണ്ട്;മോഹന്‍ലാല്‍ അടക്കമുള്ളവരാണ് അമ്മയുടെ പെന്‍ഷന്‍ വാങ്ങുന്നത്; അര്‍ഹതപ്പെട്ടതാണ് ആ പെന്‍ഷന്‍;തുറന്നടിച്ച് ശാന്തിവിള ദിനേശ്

29 NOVEMBER 2021 01:21 PM IST
മലയാളി വാര്‍ത്ത

ലളിത ചേച്ചിക്ക് സഹായത്തിന് അർഹതയുണ്ടെന്ന് തുറന്നടിച്ച് ശാന്തിവിള ദിനേശ്. തിലകന്‍ ചേട്ടനും ഇതേ പോലെ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടി കെപിഎസി ലളിതയ്ക്ക് ധനസഹായം നൽകുന്നതിൽ വമ്പൻ വിവാദമായിരുന്നു .ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ കിംസിലായിരുന്നു തിലകൻ ചേട്ടൻ.

അന്ന് ഷോബിക്കൊപ്പം ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളൊക്കെ ഇങ്ങനെ വന്ന് പോകുമായിരുന്നു. അന്ന് ഷോബിയോട് പത്ത് ലക്ഷം രൂപ അടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു . പക്ഷേ പെട്ടെന്ന് അത്രയും കാശ് അദ്ദേഹത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നു. അന്ന് ചീഫ് സെക്രട്ടറി കെ ജയകുമാറായിരുന്നു. അദ്ദേഹത്തോട് ഇക്കാര്യം ചോദിക്കാമെന്നായിരുന്നു ഞാന്‍ ഷോബിയോട് പറഞ്ഞത്.

എന്നാല്‍ ഷോബി സമ്മതിച്ചില്ല. സര്‍ക്കാര്‍ സഹായം സ്വീകരിച്ചാല്‍ ഷമ്മി തന്നോട് ചൂടാവുമെന്ന് ഷോബി പറഞ്ഞു. എങ്കില്‍ ഷമ്മിയോട് കാശ് വാങ്ങ് എന്ന് ഞാന്‍ പറഞ്ഞു. അവന്റെ കൈയ്യില്‍ ഉണ്ടാവില്ലെന്ന് ഷോബി വീണ്ടും പറഞ്ഞു. ഇതോടെ ഞാന്‍ പറഞ്ഞ് സര്‍ക്കാര്‍ സഹായം ലഭിക്കുമോ എന്ന് അന്വേഷിക്കാമെന്ന്. അങ്ങനെ സമ്മതിപ്പിക്കുകയായിരുന്നു.

അങ്ങനെ ജയകുമാറിനോട് ഇക്കാര്യം ചോദിച്ചു. കേരളത്തിന്റെ നടനായ തിലകന് അര്‍ഹതപ്പെട്ടതാണ് ധനസഹായം എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഷോബിയോട് ഒരു അപേക്ഷ വാങ്ങി നല്‍കിയത് ഞാനാണ്. 58 ലക്ഷം രൂപയാണ് തിലകന്‍ ചേട്ടന്റെ ചികിത്സയ്ക്കായി ചെലവായത്. അത് സര്‍ക്കാര്‍ നല്‍കി. പക്ഷേ തിലകന്‍ ചേട്ടന്‍ രക്ഷപ്പെട്ടില്ല.

ഒരുപാട് അനാരോഗ്യങ്ങള്‍ ബാധിച്ച് തിലകന്‍ ചേട്ടനെ മരണത്തിലേക്ക് തള്ളിയിട്ട കുറച്ച് പേരുണ്ട്. ഫെഫ്കയെയും അമ്മയെയും തിലകന്‍ ചേട്ടനെ കൊണ്ട് തെറിവിളിപ്പിച്ചത് ഇവരാണ്. പാതിരാത്രി നാടകം വരെ കളിപ്പിച്ച് അദ്ദേഹത്തിന്റെ ആരോഗ്യം ഇല്ലാതാക്കിയത് ഇവരായിരുന്നു . തിലകന്‍ ചേട്ടന് മാത്രമല്ല ഒരുപാട് പേര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ശാന്തിവിള വ്യക്തമാക്കി.

കോടികളുടെ ബാങ്ക് ബാലന്‍സ് താരസംഘടനയായ അമ്മയ്ക്കുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവരാണ് അമ്മയുടെ പെന്‍ഷന്‍ വാങ്ങുന്നത്. 5000 രൂപയാണ് പെന്‍ഷന്‍. അര്‍ഹതപ്പെട്ടതാണ് ആ പെന്‍ഷന്‍. ആന്റണി പെരുമ്പാവൂര്‍ 18000 രൂപ കുടിശ്ശിക അടയ്ക്കാനുണ്ട്. മാസം 200 രൂപ വെച്ച് അടയ്ക്കുന്നതാണ്. അതല്ല പ്രശ്‌നം.

അമ്മയിലെ ഒരംഗത്തിന് ഇത്രയും വലിയ തുകയുടെ ഓപ്പറേഷന്‍ നടക്കുമ്പോള്‍, ഈ തുക ഞങ്ങള്‍ നല്‍കാം എന്ന് പറയാനുള്ള ധാര്‍മിക ഉത്തരവാദിത്തമില്ലേ. ഒരു ലക്ഷം രൂപ ഞാന്‍ നല്‍കാം എന്ന് താരങ്ങളോ തിയേറ്റര്‍ ഉടമകളോ സിനിമാ മേഖലയില്‍ നിന്നുണ്ട്. അവര്‍ എന്തുകൊണ്ട് ഇക്കാര്യം പറയുന്നില്ല. 40 പേര്‍ ഓരോ ലക്ഷം ഇട്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഐവി ശശിയെ ഞങ്ങള്‍ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെയും മാന്യന്മാര്‍ സിനിമാ ലോകത്തുണ്ട്. ലളിത ചേച്ചിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ മാത്രമാണ് പിന്തുണച്ച് സംസാരിച്ചത്. പിടി തോമസ് മാത്രമാണ് അത്. പക്ഷേ കെ സുധാകരന്റെ ഭക്തന്‍മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പൊങ്കാലയിട്ട് കളഞ്ഞു.

കമ്മ്യൂണിസ്റ്റുകാരിക്ക് സഹായം കൊടുക്കുന്നതിനെ പിന്തുണയ്ക്കുന്നോടാ എന്നൊക്കെയായിരുന്നു തെറിവിളി. വിഡി രാജപ്പന് സഹായം നല്‍കിയില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട് ചിലര്‍. എന്നാല്‍ അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു. ഭാര്യയും മക്കളും അദ്ദേഹത്തെ നല്ല രീതിയിലാണ് ചികിത്സിച്ചത്.

പിന്നെ പണം വാങ്ങാന്‍ അദ്ദേഹത്തിന്റെ അഭിമാനവും അനുവദിക്കില്ലായിരുന്നു. ഫെഫ്കയില്‍ എല്ലാവരെയും ഇതേ പോലെ ഇന്‍ഷുറന്‍സില്‍ ചേര്‍ത്തിരുന്നു. അവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനായിരുന്നു അത്. അമ്മയും ഇതേ വലിയ തുകയ്ക്ക് താരങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കണം. പല രോഗങ്ങള്‍ അമ്മയിലെ അംഗങ്ങള്‍ക്കുണ്ട്.

അവര്‍ക്ക് ആരുടെ മുന്നിലും കൈ നീട്ടാതിരിക്കാന്‍ അത് ഉപകാരമാകും. വലിപ്പ ചെറുപ്പമില്ലാതെ അത് ഗുണം ചെയ്യും. ശരിക്കും അത് അമ്മയുടെ കൈനീട്ടമാകും. സിനിമ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നതാണ്. അങ്ങനെയുള്ള ഒരിടത്ത് നിന്നുള്ള ഒരു കലാകാരിക്ക് ചികിത്സാ സഹായം ലഭ്യമാക്കരുത് എന്ന് പറയാന്‍ പാടില്ല. കലാകാരന്മാരില്ലാത്ത ലോകം താലിബാന് തുല്യമായിരിക്കുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (20 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends