Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

'ആഴ്ചയില്‍ ഒരാളെങ്കിലും സുരേഷ് ഗോപി സാറിന്റെ നമ്പര്‍ തരാമോ എന്ന് ചോദിച്ച്‌ എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. പല വാതിലിലും മുട്ടിയിട്ടും കാര്യങ്ങള്‍ സാധിക്കാതെ നിസ്സഹരായ സാധാരണക്കാരാണ് അവരില്‍ പലരും...' വൈറലായി മാധ്യമപ്രവര്‍ത്തകന്‍ ഐപ്പ് വള്ളിക്കാടന്റെ കുറിപ്പ്

29 NOVEMBER 2021 02:31 PM IST
മലയാളി വാര്‍ത്ത

കാവല്‍ സിനിമ തിയേറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചിലര്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ബിജെപി ആണെന്നും അദ്ദേഹത്തിന്റെ സിനിമ ബഹിഷ്‌കര്‍ക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ആദ്യ ദിവസം നന്നായി ഓടിയ ചില പ്രദേശങ്ങളില്‍ ഇതിനെ തുടര്‍ന്ന് ആളില്ലാതെ വരികയും ചെയ്തു.ഇതേതുടര്‍ന്ന് സുരേഷ് ഗോപിയെ പിന്തുണച്ച്‌ നിരവധിപേര്‍ രംഗത്തെത്തി. ഇതില്‍ മാധ്യമപ്രവര്‍ത്തകന്‍ ഐപ്പ് വള്ളിക്കാടന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്,

ആഴ്ചയില്‍ ഒരാളെങ്കിലും സുരേഷ് ഗോപി സാറിന്റെ നമ്പര്‍ തരാമോ എന്ന് ചോദിച്ച്‌ എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. പല വാതിലിലും മുട്ടിയിട്ടും കാര്യങ്ങള്‍ സാധിക്കാതെ നിസ്സഹരായ സാധാരണക്കാരാണ് അവരില്‍ പലരും. സ്വന്തം ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ അദ്ദേഹത്തെക്കൊണ്ട് ഒന്ന് ഉപദേശിപ്പിക്കാമോ എന്ന് ചോദിച്ച്‌ വിളിച്ചവര്‍ പോലുമുണ്ട് ആ കൂട്ടത്തില്‍. അവര്‍ക്കക്കൊക്കെ ഇഷ്ടമാണ് സുരേഷ് ഗോപിയെ, വിശ്വാസമാണ് അദ്ദേഹത്തെ.

ഞാനദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്, വീട്ടില്‍ പോയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇന്റര്‍വ്യൂ തരാതെ മടക്കിയിട്ടുണ്ട്. നമ്മുടെ വാര്‍ത്തകള്‍ കണ്ട് അഞ്ജനയെ അടക്കം നേരില്‍ പോയി കണ്ടിട്ടുണ്ട്, കുറെ ആള്‍ക്കാരെ വിളിച്ചിട്ടുണ്ട്. പലര്‍ക്കും സഹായം നല്‍കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടാകാം,എനിക്കും നിങ്ങള്‍ക്കും പക്ഷേ വ്യക്തി എന്ന നിലയിലും സിനിമാനടന്‍ എന്ന നിലയിലും കിട്ടുന്നതില്‍ നിന്നും പങ്കുവെക്കുന്ന ആ മനുഷ്യന്റെ നന്‍മയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

കുറുപ്പെന്ന സിനിമ കുടുംബസമേതം കണ്ടേച്ച്‌ ഒരാഴ്ച പിന്നിട്ടപ്പോഴാണ് മക്കളോടൊപ്പം കാവല്‍ സിനിമ ഇന്നലെ കണ്ടത്. പക്ഷേ ആ സിനിമയിലുടനീളം സുരേഷ് ഗോപിയെന്ന യഥാര്‍ത്ഥ മനുഷ്യനെത്തന്നെയാണ് കണ്ടത്.എന്തിന് റോച്ചമ്മക്കും കൊച്ചൈപ്പിനും കാവല്‍ സിനിമ ഇഷ്ടപ്പെട്ടു.കഴിഞ്ഞ സിനിമയുടെ കേട് തീര്‍ത്തുവെന്നനും പറയാം..

കാവല്‍ സിനിമയെക്കുറിച്ച്‌ ഒരാളോട് അന്വേഷിച്ചപ്പോള്‍ ഇതൊരു ബിജെപി അനുഭാവ സിനിമയാണെന്നാണ് പറഞ്ഞത്. ഇന്ന് രാവിലെ തന്നെ അതിയാനെ വിളിച്ച്‌ ആ കേടും തീര്‍ത്തു. കാവല്‍ നല്ല സിനിമയാണ്, സുരേഷ് ഗോപിയെ പോലെ കുറച്ചുപേര്‍ ഈ സമൂഹത്തില്‍ ഉണ്ടാകേണ്ട നന്‍മയെക്കുറിച്ച്‌ സംസാരിക്കുന്ന സിനിമ. അതിശയോക്തിയില്ലാത്ത തല്ലും ഇടിയുമൊക്കെയുണ്ട്,ചിത്രേച്ചിയുടെയും മധു ബാലകൃഷ്ണന്റെയും ഉഗ്രന്‍ പാട്ടുകളും.

പ്രിയ സുരേഷ് ഗോപി ചേട്ടാ നിങ്ങളൊരു കാവല്‍ക്കാരന്‍ തന്നെയാണ് അത് നിങ്ങളുടെ നിഷ്കളങ്കമായ വാക്കുകളിലൂടെ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തിലൂടെ സിനിമയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഒരു പിടിച്ചോറ് വായില്‍ വെച്ച്‌ നല്‍കുന്ന രംഗമുണ്ട് സിനിമയില്‍. സത്യത്തില്‍ ഞാനുമത് കഴിച്ചു അത്രമേല്‍ ഹൃദ്യമായിരുന്നു ആ രംഗം.ഈ കെട്ടകാലത്തില്‍ പരസ്യങ്ങള്‍ക്കപ്പുറം രഹസ്യമായി സുരേഷ് ഗോപിയെന്ന മനുഷ്യന്‍ ചെയ്ത കുറെ നല്ല കാര്യങ്ങള്‍ക്ക് സാക്ഷിയായ വ്യക്തി എന്ന നിലയില്‍

I really respect you Sir….
#SureshGopi #sureshgopifans #sureshgopiofficial #iypevallikadan #kaval #Kavalmovie #SG

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (5 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (22 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends