കണ്ടാൽ സുന്ദരി! കോഴിക്കോട് 38കാരി ഹോം നഴ്‌സ് ചമഞ്ഞെത്തിയത് മറ്റൊരു ലക്ഷ്യവുമായി... ഒടുക്കം പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ..

പലരും വ്യാജേനെ നമുക്കിടയിൽ എത്താറുണ്ട്. പലരീതിയിലുള്ള ചതികുഴികളാണ് നമുക്ക് ചുറ്റിനും ഒരുങ്ങി ഇരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്ന വാർത്തകളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. ഇപ്പോഴിതാ കോഴിക്കോട് നിന്നും പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഹോം നഴ്‌സ് ചമഞ്ഞ് മോഷണം നടത്തിയ യുവതിയെ അറസ്റ്റുചെയ്തു.
പാലക്കാട് എ.യുപി. സ്‌കൂളിനുസമീപം കൊടുമ്പ് പാവൊടി വീട്ടില്‍ മഹേശ്വരിയെ (38) ആണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 12-ന് സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തി ഏഴുപവന്‍ സ്വര്‍ണവും അയ്യായിരം രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു.
മലാപ്പറമ്പ് സ്വദേശിയായ ഷീനാ യോഗേഷാണ് കവര്‍ച്ചയ്ക്കിരയായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
പാലക്കാട്ടും കണ്ണൂരും സമാനമായ ഒട്ടേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്. മലപ്പുറം സ്വദേശിയായ ശ്രീജയുടെ ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് കോഴിക്കോട്ടെ ഹോം നഴ്‌സ് സ്ഥാപനത്തില്‍ ഇവര്‍ ജോലിനേടിയത്.
https://www.facebook.com/Malayalivartha

























