Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതിയുടെ മരണത്തിന് പിറ്റേന്നുതന്നെ തമിഴ്‌നാട്ടിലേക്ക് കടന്ന റഹീം ഒളിവില്‍ പോയശേഷം മറ്റൊരാളായി ഹോട്ടലില്‍ ജോലിചെയ്തു... റഹീം യുവതിക്ക് ഒരു പാനീയം നല്‍കിയതായും ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കള്‍... പിന്നാലെ യുവതിയുടെ മരണം! മാനന്തവാടിയിൽ ഓട്ടോറിക്ഷാഡ്രൈവര്‍ എടവക വാളേരി പുതുപറമ്പില്‍ റഹീമിനെ റിമാന്‍ഡ് ചെയ്തു...

29 NOVEMBER 2021 03:01 PM IST
മലയാളി വാര്‍ത്ത

അമ്മയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റുചെയ്ത ഓട്ടോറിക്ഷാഡ്രൈവര്‍ എടവക വാളേരി പുതുപറമ്പില്‍ റഹീമിനെ (53) റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. യുവതിയുടെ മരണത്തിന് പിറ്റേന്നുതന്നെ തമിഴ്‌നാട്ടിലേക്ക് കടന്ന റഹീം ഒളിവില്‍ പോയശേഷം തമിഴ്‌നാട്ടില്‍ ഒരു ഹോട്ടലില്‍ ജോലിചെയ്തു വരുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഡി.എന്‍.എ. പരിശോധനാഫലം എന്നിവ വരുന്നതിനു മുമ്പുതന്നെ പോലീസ് റഹീമിനെ പിടികൂടി.

കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യലില്‍ റഹീം യുവതിക്ക് ജ്യൂസ് നല്‍കിയ കാര്യം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 16, 17 തീയതികളില്‍ റഹീം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. ജ്യൂസ് കൊണ്ടുനല്‍കിയ കുപ്പി നേരത്തെതന്നെ പോലീസ് കണ്ടെടുത്തിരുന്നു. അതേസമയം സംഭവത്തിൽ പ്രതിയുമായി മാനന്തവാടി പോലീസ് തെളിവെടുപ്പ് നടത്തി.

മരിച്ച യുവതിയുടെ വീട്ടിലും റഹീമിന്റെ വീട്ടിലും വെള്ളിലാടിയിലെ ഇയാളുടെ കച്ചവടസ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ ബന്ധുക്കള്‍ റഹീമിനെ തിരിച്ചറിഞ്ഞു. യുവതിക്ക് നല്‍കാനായി ജ്യൂസ് വാങ്ങിയ തേറ്റമലയിലെ കടയിലും പ്രതിയുമായി പോലീസെത്തി. കച്ചവടക്കാരന്‍ റഹീമിനെ തിരിച്ചറിഞ്ഞു. റഹീമിന്റെ വീട്ടില്‍നിന്നും കടയില്‍നിന്നുമായി മരുന്നുകളുടെ സ്ട്രിപ്പുകള്‍ കണ്ടെത്തി. കുറച്ച് സ്ട്രിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി.

എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി (35)യാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം തുടങ്ങിയത്.

റഹീം യുവതിക്ക് ഒരു പാനീയം നല്‍കിയതായും ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഈമാസം 18-നാണ് റിനിയെ ശാരീരിക അസ്വസ്ഥതകളോടെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെത്തുടര്‍ന്ന് 19-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 20-ന് രാവിലെ റിനിയും ഗര്‍ഭസ്ഥശിശുവും മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (48 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (57 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends