Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ഓഖി ചുഴലിക്കാറ്റിന് ഇന്ന് 4 വയസ്സ്; കടലോളം ദുരിതം ബാക്കി! 2000 കോടി രൂപയുടെ സമഗ്ര പാക്കേജ് ഉൾപ്പെടെ പ്രഖ്യാപിച്ചെങ്കിലും പലതും നടപ്പായിട്ടില്ല, തീരദേശത്തിന്റെ ശബ്ധമായി ഓഷ്യൻ സ്റ്റഡി സെന്റർ, ഓഖി അനുസ്മരണദിനത്തിൽ മണൽശിൽപം തീർത്ത് വിദ്യാർത്ഥികൾ

29 NOVEMBER 2021 05:12 PM IST
മലയാളി വാര്‍ത്ത

കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഓഖി ചുഴലിക്കാറ്റ്, ദുരന്തത്തിൽ 52 പേർ മരിക്കുകയും 91 പേർ തിരിച്ചു വന്നിട്ടില്ലെന്ന് സർക്കാരിന്റെ കണക്ക് ബുക്കിൽ കുറിച്ചിട്ട് ഇന്ന് 4 വയസ്സ് തികയുന്നു. ഈ സാഹചര്യത്തിൽ തീരദേശത്തിന്റെ ശബ്ധമായി ഓഷ്യൻ സ്റ്റഡി സെന്റർ. ഓഖി ദുരന്തത്തിന്റെ നാലാം വാർഷിക ദിനത്തിൽ കരുങ്കുളം ഓഷ്യൻ സ്റ്റഡീസ് സെന്ററിലെ വിദ്യാർത്ഥികൾ മണൽ ശിൽപം തീർത്ത് അനുസ്മരണം സംഘടിപ്പിച്ചു. ഓഷ്യൻ സ്റ്റഡീസ് സെന്റർ ഡയക്ടർ ജെയ്സൺ ജോൺ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പൂവ്വാർ പൊഴിക്കര ബീച്ചിലെ ലൈഫ് ഗാർഡും എഴുത്തുകാരനുമായ കരുംങ്കുളം വെർജിൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ഷാനു ആന്റണി അതി സംബോധന ചെയ്ത് സംസാരിച്ചു.

പാതിവഴിയിലായ പാവപ്പെട്ട മൽസ്യത്തൊഴിലാളി മക്കൾ തങ്ങളുടെ അതിജീവനത്തിനായി ഇന്നും പോരാടുകയാണ്. ദുരന്തത്തിനു ശേഷം സർക്കാർ 2000 കോടി രൂപയുടെ സമഗ്ര പാക്കേജ് ഉൾപ്പെടെ പ്രഖ്യാപിച്ചെങ്കിലും പലതും ഇതുവരെ നടപ്പാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും മത്സ്യ സുരക്ഷാ പദ്ധതികളും കോടികളുടെ ബജറ്റ് പ്രഖ്യാപനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഓഖി പുനരധിവാസ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക.

-ഓഖി മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ ജീവനക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുക.

-ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പ് വരുത്തുക.

-ജീവൻ നഷ്ടമായ മത്സ്യത്തൊഴിലാളികളുടെ എല്ലാ മക്കളുടെയും മുഴുവൻ പഠന ചെലവ് സർക്കാർ ഏറ്റെടുക്കുക.

-മുഖ്യമന്ത്രിയുടെ ഓഖി ഫണ്ടിന്റെ വരവ് ചെലവ് കണക്ക് സിഇജിയെ കൊണ്ടു ഓഡിറ്റ് നടത്തുക.

-ബജറ്റിൽ പ്രഖ്യാപിച്ച് ഓഖി പാക്കേജ് പദ്ധതികളായി രൂപീകരിച്ച് നടപ്പിലാക്കുക. തുടങ്ങിയവയാണ് ആവശ്യങ്ങൾ.


അതേസമയം 2017 നവംബർ 29ന് രാത്രിയാണ് ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് നാശം വിതച്ചത്. അറബിക്കടലിൽ ശ്രീലങ്കൻ തീരത്തുരൂപം കൊണ്ടു പടിഞ്ഞാറോട്ടു സഞ്ചരിച്ച ചുഴലിക്കാറ്റ് ഗതിമാറി കേരളതീരത്ത് നാശം വിതയ്ക്കുകയായിരുന്നു. ദുരന്തത്തിൽപെട്ട മത്സ്യത്തൊഴിലാളികളെ കൃത്യസമയത്ത് രക്ഷിക്കാൻ കഴിയാതിരുന്നതോടെ മരണസംഖ്യയും കാണാതായവരുടെ എണ്ണവും വർധിക്കുകയാണ് ഉണ്ടായത്. മുന്നറിയിപ്പ നല്കാൻ കഴിയാത്ത ഭരണകൂടത്തിന് വൻ വീഴ്ചയാണ് സംഭവിച്ചത്. ദുരന്തം ആഞ്ഞടിച്ച മത്സ്യത്തൊഴിലാളി മക്കൾക്ക് പ്രഖ്യാപിച്ചവപോലും നടപ്പിലാക്കാതെ കണ്ണടയ്ക്കുകയാണ് സർക്കാർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (15 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends