സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രിയ പകയില്ലെന്ന് പറഞ്ഞ പോലീസിനെതിരെ സി പി എം...

സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രിയ പകയില്ലെന്ന് പറഞ്ഞ പോലീസിനെതിരെ സി പി എം.
കൊലപാതകം നടന്നയുടന്‍ തന്നെ സി പി എം ജില്ലാ സെക്രട്ടറിയടക്കം ബി ജെ പി ക്കെതിരെ രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവനും ബി ജെ പി ക്കെതിരെ രംഗത്തെത്തി.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്ന് പോലീസ് ആവര്‍ത്തിക്കുന്നു. സൗമ്യ സ്വഭാവമുള്ള വ്യക്തിയായിരുന്നു സന്ദീപ്. ആരോടും അദ്ദേഹത്തിന് വിരോധമുണ്ടായിരുന്നില്ല. പ്രദേശവാസിയായ ജിഷ്ണു മാത്രമാണ് കൊലപാതകികളില്‍ പരിചിതന്‍. ജിഷ്ണു പ്രതിയായ കേസുകളില്‍ സന്ദീപ് നടത്തിയ ചില ഇടപെടലുകള്‍ വിരോധത്തിന് കാരണമായതായി പറയുന്നുണ്ട്. അത് ശരിയാണെങ്കില്‍ തന്നെ കൊലപാതകം വ്യക്തിപരമാണെന്നാണ് പോലീസ് പറയുന്നത്. എന്നിട്ടും ബി ജെ പിയെ വെറുതെ വിടാന്‍ സി പി എം തയ്യാറല്ല.
സംഭവത്തിന് ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബി ജെ പി ജില്ലാ നേത്യത്വം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് ചെവിക്കൊള്ളാന്‍ സി പി എം തയ്യാറല്ല. കാരണം സി പി എമ്മിന് വേണ്ടത് രക്തസാക്ഷികളെ മാത്രമാണ്.
കൊലപാതകികളില്‍ രണ്ടു പേര്‍ ഡി വൈ എഫ് ഐ ബന്ധമുണ്ടെന്നാണ് ബി ജെ പി ആരോപിക്കുന്നത്.
ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് (ഫൈസി), എന്നിവരാണ് പിടിയിലായത്. പിടിയിലായതില്‍ രണ്ട് പേര്‍ സിപിഎം അനുഭാവികളാണ്. വ്യാഴാഴ്ച രാത്രിയിലാണ് അഞ്ചംഗ സംഘം സന്ദീപിനെ കൊലപ്പെടുത്തുന്നത്.
തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ തന്നെ അന്വേഷണ സംഘം നാല് പ്രതികളെ പിടികൂടുകയായിരുന്നു. ഇതില്‍ പ്രധാന പ്രതിയായ ജിഷ്ണു,നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നും, ജിനാസിനെ സമീപ പ്രദേശത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബംഗളൂരു സ്വദേശി അഭിയാണ് പിടിയിലാകാനുള്ളത്.
മുഖ്യപ്രതി ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. പ്രതികള്‍ ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം പിന്‍വാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
എന്നാല്‍ സന്ദീപിന്റെ രാഷ്ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. എന്നാല്‍ പ്രതികളില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതോടെ പാര്‍ട്ടിയുടെ ഈ നീക്കം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം ഇതോടെ പൊളിഞ്ഞു.
സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുകയാണ്.
https://www.facebook.com/Malayalivartha