കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി...ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്, സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ഒരു വര്‍ഷത്തിനുശേഷം, കോടിയേരി അവധിയെടുത്തത് ആരോഗ്യകാരണം ചൂണ്ടിക്കാട്ടി

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനം ഒഴിയുന്നു എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
ഒരുവര്‍ഷത്തെയും 19 ദിവസത്തെയും അവധിക്കു ശേഷമാണ് കോടിയേരിയുടെ മടങ്ങിവരവ്. കോടിയേരി, സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്നും അവധിയെടുത്തതിെ തുടര്‍ന്ന് എ. വിജയരാഘവന്‍ ആക്ടിംഗ് സെക്രട്ടറി സ്ഥാനമേറ്റെടുക്കുകയായിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന കണക്കുകൂട്ടലിലാണ് കോടിയേരി വീണ്ടും പാര്‍ട്ടിയെ നയിക്കാന്‍ മടങ്ങിയെത്തുന്നത്.
"
https://www.facebook.com/Malayalivartha