ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടിയത് രണ്ടു യുവതികൾ;ഒരാൾ പ്ലാറ്റഫോമിൽ തന്നെ വീണു;മറ്റൊരാൾ പ്ലാറ്റ്ഫോമിനും ട്രെയിനുമിടയിൽ അകപ്പെട്ടു;ആ കാഴ്ച്ച കണ്ട് അലറിവിളിച്ച് യാത്രക്കാർ;നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത് !!!

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങരുത് എന്ന കാര്യം നമ്മിൽ പലർക്കുമറിയാം. എന്നാൽ അത്തരത്തിലൊരു സാഹചര്യം വന്നാൽ ഉറപ്പായിട്ടും ചാടി ഇറങ്ങുന്നവരുമുണ്ട്. ഇപ്പോൾ പുറത്തുവരുന്നത് അത്തരത്തിലൊരു അപകട വാർത്തയാണ്. വളരെ ഭയാനകമായ സംഭവവികാസമാണ് അരങ്ങേറിയിരിക്കുന്നത്.തലനാരിഴയ്ക്ക് തന്നെയാണ് യുവതി ട്രെയിനടിയിൽ നിന്നു രക്ഷപ്പെട്ടിരിക്കുന്നത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ യുവതി ട്രെയിനിനടിയിൽപ്പെടുകയായിരുന്നു . ബംഗാളിലെ പുരുളിയ സ്റ്റേഷനിലായിരുന്നു സംഭവം. ഉടൻ തന്നെ ഒരു പൊലീസുകാരൻ ഓടിയെത്തി യുവതിയെ വലിച്ചിഴച്ച് പ്ലാറ്റ്ഫോമിലേക്കിടുകയായിരുന്നു . ഈ സംഭവത്തിന്റെ വിഡിയോ ആർപിഎഫ് ആദ്ര ഡിവിഷന്റെ ട്വിറ്റർ പേജിൽ പങ്കുവയ്‌ക്കുകയുണ്ടായി .
പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ നിർത്തുന്നതിനു മുന്നേ ആളുകൾ ചാടിക്കയറുന്നത് വിഡിയോയിൽ കാണുന്നുണ്ട് . തുടർന്ന് ആദ്യം ഒരു സ്ത്രീ സഞ്ചിയോടുകൂടി ചാടി . അവർ പ്ലാറ്റ്ഫോമിലേക്ക് മറിഞ്ഞുവീണു . തൊട്ടുപിന്നാലെ മറ്റൊരു യുവതിയും ചാടിയെങ്കിലും പ്ലാറ്റ്ഫോമിനും ട്രെയിനുമിടയിൽ അകപ്പെട്ടു . ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ആർപിഎഫ് സബ് ഇൻസ്പെക്ടർ ബബ്ലു കുമാർ ഓടിയെത്തി യുവതിയെ രക്ഷിച്ചു .മറ്റൊരു പയ്യൻ കൂടെ രക്ഷിക്കാൻ ഓടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
https://www.facebook.com/Malayalivartha