പെരിയാര്‍വാസികളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ തുടര്‍ച്ചയായി മൂന്നാംദിവസവും പുലര്‍ച്ചെ പെരിയാറിലേക്ക് വെള്ളം ക്രമാതീതമായി ഒഴുക്കി തമിഴ്നാട്.... ഒഴുകിപ്പോകാതിരിക്കാന്‍ പാറപ്പുറത്തുറങ്ങുന്ന ചങ്ക് പൊട്ടുന്ന ഫോട്ടോയിതാ..

പെരിയാര്‍വാസികളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ തുടര്‍ച്ചയായി മൂന്നാംദിവസവും പുലര്‍ച്ചെ പെരിയാറിലേക്ക് വെള്ളം ക്രമാതീതമായി ഒഴുക്കി തമിഴ്നാട്.... ഡാമിലെ ജലനിരപ്പ് 142 അടി എത്തിയതോടെയാണ് ഇക്കഴിഞ്ഞ അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ സ്പില്‍േവ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തമിഴ്‌നാട് ഉയര്‍ത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുന്നത്.
ബുധനാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമായി ഉയര്‍ത്തിയത് 10 സ്പില്‍വേ ഷട്ടറുകളാണ്. പെരിയാര്‍ നദിയോട് താഴ്ന്നുകിടക്കുന്ന നിരവധി വീടുകളില്‍ വെള്ളം കയറി. നാട്ടുകാരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധവും പോലീസ്സ്റ്റേഷന്‍ മാര്‍ച്ചും നടത്തി.
പെരിയാറിന്റെ തീരപ്രദേശമായ വള്ളക്കടവ്, കറുപ്പുപാലം, വികാസ്നഗര്‍ ഭാഗങ്ങളിലുള്ളവര്‍ നല്ല ഉറക്കത്തിലായിരിക്കെയാണ് പുലര്‍ച്ചെ വീടിനുള്ളില്‍ വെള്ളം കയറിയത്. ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത് നാട്ടുകാര്‍ അറിയുന്നത അപ്പോഴാണ്. വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എടുക്കാനുള്ള സമയം പോലും പലര്‍ക്കും കിട്ടിയില്ല. വെള്ളം വീടുകളില്‍ ഇരച്ചുകയറിയതോടെ പലരും പ്രാണരക്ഷാര്‍ഥം കുട്ടികളെയും പ്രായമായവരെയും എടുത്ത് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയായിരുന്നു.
പലരുടെയും വീട്ടുപകരണങ്ങള്‍, ഗ്യാസ് കുറ്റികള്‍, മോട്ടോറുകള്‍ തുടങ്ങിയവ ഒഴുകിപ്പോകുകയും കൃഷി നശിക്കുകയുംചെയ്തു. പത്ത് ഷട്ടര്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തിയപ്പോള്‍ സെക്കന്‍ഡില്‍ 8017.40 ഘനയടി വെള്ളം പെരിയാര്‍ നദിയിലൂടെ ഒഴുകിയെത്തിയാണ് തീരദേശവാസികളെയാകെ ദുരിതത്തിലാക്കി്.
ഷട്ടറുകള്‍ ഇന്നലെ രണ്ടരയ്ക്ക് തമിഴ്‌നാട് തുറന്നശേഷം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് നേതൃത്വത്തില്‍, ആളുകള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അഞ്ചുമണിയോടെ എത്തിയ വാഹനത്തെ നാട്ടുകാര്‍ തടഞ്ഞു.
പാതിരാത്രിയില്‍ ഡാം തുറന്നുവിട്ടതുകൂടാതെ ജനങ്ങളെ ഭീതിയിലാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലേര്‍പ്പെടുത്തിയ അറിയിപ്പുവാഹനത്തെ തടഞ്ഞത്. ജനങ്ങളുടെ ദുരിതം കണ്ടിട്ടും വേണ്ടരീതിയിലുള്ള റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം ഇന്നലെ രാവിലെമുതല്‍ മാനം തെളിഞ്ഞുനിന്നിരുന്ന വണ്ടിപ്പെരിയാര്‍ മേഖലയില്‍ ഉച്ചയ്ക്കുശേഷം മാനമിരുണ്ട് മഴ പെയ്തുതുടങ്ങുകയായിരുന്നു. തുറന്ന ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെതന്നെ തമിഴ്നാട് അടച്ചതിനാല്‍ വെള്ളം വീടുകളില്‍നിന്ന് ഇറങ്ങിയിരുന്നു. എന്നാല്‍, വൈകീട്ടോടെ ഏഴ് ഷട്ടര്‍ തുറന്ന് 2,944 ഘനയടി വെള്ളം ഒഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ, മണിക്കൂറുകളായി മഴ തോരാതെ പെയ്യുന്നതിനാല്‍ ഒരുപോള കണ്ണടയ്ക്കാതെ രാത്രിമുഴുവന്‍ ഇരിക്കേണ്ട ഗതികേടിലാണ് പെരിയാര്‍ തീരവാസികള്‍.
10 വര്‍ഷത്തിനുശേഷം മുല്ലപ്പെരിയാര്‍ വിഷയം ജനങ്ങള്‍ക്കിടയില്‍ വീണ്ടും വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധപരിപാടികള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
അതേസമയം മുന്നറിയിപ്പില്ലാതെ അര്‍ധരാത്രി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പ്രസ്താവനയിറക്കിട്ടും മുഖ്യമന്ത്രി ശബ്ദിക്കുന്നില്ല. വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നും തമിഴ്‌നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്നുമാണ് മന്ത്രി റോഷി പറയുന്നത്. ഇതേ സമയത്തും മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയും തീരങ്ങള്‍ അപ്പാടെ വെള്ളത്തിലാവുകയും ചെയ്യുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് നാട്ടിലെ ഡിഎംകെയും എഡിഎംകെയും കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും പല വികാരമാണ്. കേരളത്തിന്റെ പൊതുസുരക്ഷ സംബന്ധിച്ച നിര്‍ണായകമായ പ്രശ്‌നത്തില്‍പോലും ഒരുമിച്ചു നില്‍ക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല.
"
https://www.facebook.com/Malayalivartha