അടിപിടി കേടുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്തു;പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട് പുഴയില്‍ ചാടിയ പ്രതി മുങ്ങി മരിച്ചു

തൊടുപുഴ പൊലിസ് സ്റ്റേഷനിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പുഴയിൽ മുങ്ങി മരണപെട്ടു. അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കോലാനി സ്വദേശി ഷാഫിയാണ് മരണപ്പെട്ടത്. തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരന് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് കോലാനി സ്വദേശി ഷാഫിയെ പൊലീസ് കസ്റ്റഡിയിലെത്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കിയെങ്കിലും ഇത് പൂട്ടിയിരുന്നില്ല.
സമീപത്തുണ്ടായിരുന്ന പൊലീസുകാരന്‍ മാറിയ സമയത്ത് ഇയാള്‍ ലോക്കപ്പ് തുറന്നു പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനോട് ചേര്‍ന്ന് ഒഴുകുന്ന തൊടുപുഴയാറിലേക്ക് ചാടി. ഷാഫി നീന്തി രക്ഷപെട്ടെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, അഞ്ഞൂറ് മീറ്ററോളം നീന്തിയ ഇയാള്‍ വെള്ളത്തില്‍ മുങ്ങിത്താണതായി മനസിലായതോടെ തെരച്ചില്‍ ആരംഭിച്ചു.
പൊലീസും ഫയര്‍ ഫോഴ്സും ആദ്യ ഘട്ടത്തില്‍ നടത്തിയ തെരച്ചിലില്‍ ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കോതമംഗലത്ത് നിന്ന് സ്കൂബ സംഘവുമെത്തി.
ഇവര്‍ നടത്തിയ തെരച്ചിലിലാണ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഇടുക്കി ജില്ല പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha