കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പൊങ്ങച്ചത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്;ഇത്രയും മരണം മറച്ചു വച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്നു സര്‍ക്കാര്‍ ജനങ്ങളോടു വിശദീകരിക്കണം;വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പൊങ്ങച്ചത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടെന്ന വിമർശനവുമായി രമേശ് ചെന്നിത്തല.അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ; കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പൊങ്ങച്ചത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് .
പുതിയ കണക്കുകള്‍ പ്രകാരം കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കേരളം രാജ്യത്തു രണ്ടാം സ്ഥാനത്തു എത്തിയിരിക്കുകയാണ്. കോവിഡ് മരണ കണക്കുകളുടെ സ്ഥിരീകരണത്തിനായി ഒക്‌ടോബര്‍ 22 മുതല്‍ നടന്നുവരുന്ന പ്രത്യേക ദൗത്യത്തെ തുടര്‍ന്ന് 10678 കോവിഡ് മരണങ്ങള്‍ കൂടി കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ ആകെ കോവിഡ് മരണങ്ങള്‍ നാല്‍പതിനായിരം കവിഞ്ഞതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് പട്ടികയിൽ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ മരണങ്ങളെ സംബന്ധിച്ച 26,000 അപ്പീലുകളാണ് സര്‍ക്കാരിനു മുന്നിൽ ഉള്ളത്. അതില്‍ ഏഴായിരം മരണങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള അപ്പീലുകള്‍ തീര്‍പ്പാക്കുന്നതോടെ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഇനിയും വര്‍ധന വരും.
പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ കണക്കുകള്‍. ഇത്രയും മരണം മറച്ചു വച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്നു സര്‍ക്കാര്‍ ജനങ്ങളോടു വിശദീകരിക്കണം.
https://www.facebook.com/Malayalivartha