കുട്ടികളുടെ ആഗ്രഹം അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കണമെന്ന്!! മാതാപിതാക്കൾ നിരന്തരം വഴക്കിടുന്നതിൽ മനംനൊന്ത് മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു: മദ്യത്തിനടിമയായ പിതാവിനൊപ്പമുള്ള കുട്ടികളുടെ ജീവിതം സുരക്ഷിതമല്ലാത്തതിനാൽ കുട്ടികളെ ബാലഭവനിൽ ഏല്പിച്ചു

മാതാപിതാക്കളുടെ വഴക്കില്‍ മനംനൊന്ത് മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കരുവാറ്റയിലാണ് സംഭവം. തന്റെ മൂത്ത മകന്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നും അവനെന്തെങ്കിലും സംഭവിച്ചാല്‍ ഇളയ രണ്ടു കുട്ടികളേയും കൊന്ന് താനും ചാകുമെന്ന് കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ പിതാവ് ഫോണ്‍ വിളിച്ചറിയിച്ചു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് ഹരിപ്പാട് പൊലിസെത്തി അവശനിലയിലായിരുന്ന മൂത്തകുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളില്‍ പ്രവേശിപ്പിച്ചു.11 വയസുള്ള ഇളയ ആണ്‍കുട്ടിയെയും 6 വയസുള്ള പെണ്‍കുട്ടിയെയും ബാലഭവനുകളിലേക്ക് മാറ്റുകയും ചെയ്തു.
പോലീസെത്തിയ സമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നു. കുട്ടികളുടെ മാതാവ് ആറ് മാസംമുന്നേ പിണങ്ങിപ്പോയിരുന്നു. എന്നാല്‍ കുട്ടികള്‍ പിതാവിനൊപ്പം താമസിക്കാനാണ് താല്പര്യപ്പെട്ടത്. ഇയാള്‍ കുട്ടികളെ കാര്യമായി നോക്കുമെങ്കിലും മദ്യപിച്ചാല്‍ ബഹളമുണ്ടാക്കുന്നതാണ് സ്വഭാവം.
അച്ഛനും അമ്മക്കുമൊപ്പം താമസിക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം. അഛനും അമ്മയും നിരന്തരം വഴക്കിടുന്നതില്‍ മനംനൊന്താണ് കുട്ടി വിഷക്കായ കഴിച്ചത്. മദ്യത്തിനടിമയായ പിതാവിനൊപ്പമുള്ള കുട്ടികളുടെ ജീവിതം സുരക്ഷിതമല്ലാത്തതിനാലാണ് കുട്ടികളെ ബാലഭവനുകളില്‍ ഏല്പിച്ചതെന്ന് പൊലിസ് പറഞ്ഞു.
https://www.facebook.com/Malayalivartha