വഖഫ് നിയമന വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും

സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വഖഫ് നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. പ്രശ്‌നം രമ്യമായി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സമസ്ത നേതൃത്വം രംഗത്തെത്തി. തിരുവനന്തപുരത്തെത്തി സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മറ്റ് സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. നേരത്തെ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അറിയിച്ചിരുന്നു.
അതേസമയം വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് മുസ്ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വന്‍ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha