'കലിയടങ്ങാതെ മഴ'; കൂട്ടിക്കല്‍ മേഖലയില്‍ ശക്തമായ മഴ; പുല്ലകയാറില്‍ ശക്തമായ മഴവെള്ളപ്പാച്ചിൽ; ഇടുക്കി ഉറുമ്പിക്കര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം; വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു

കൂട്ടിക്കല്‍ മേഖലയില്‍ ശക്തമായ മഴ. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതായി റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ടോടെയാണ് മഴ ശക്തി പ്രാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ മാസത്തിലുണ്ടായ പ്രളയത്തിന് സമാനമായ മഴയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ, പുല്ലകയാറില്‍ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും പോലീസും, അഗ്നിശമന സേനയും കൂട്ടിക്കലിലെത്തിയിട്ടുണ്ട്.
ഇതിനു പുറമെ, വിതുരയിലെ മലയോര മേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കല്ലാര്‍മൊട്ടമൂടില്‍ ഒരു വീട്ടില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചു. ഇടുക്കി ഉറുമ്പിക്കര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും സംശയമുണ്ട്.
https://www.facebook.com/Malayalivartha