ശബരിമലയില്‍ കനത്ത മഴ.... പമ്പ നദി കരകവിഞ്ഞൊഴുകുന്നു.... തീര്‍ത്ഥാടകരെ ത്രിവേണി പാലം വഴി ഗണപതി കോവിലിലേക്ക് കയറ്റി വിട്ടില്ല, വെള്ളം മണപ്പുറത്ത് കയറിയതോടെ ഫയര്‍ഫോഴ്‌സ് വടം കെട്ടി തീര്‍ത്ഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ശബരിമലയില്‍ കനത്ത മഴ.... പമ്പ നദി കരകവിഞ്ഞൊഴുകുന്നു.... തീര്‍ത്ഥാടകരെ ത്രിവേണി പാലം വഴി ഗണപതി കോവിലിലേക്ക് കയറ്റി വിട്ടില്ല.
കനത്ത മഴയില്‍ പമ്പയാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പമ്പാതീരത്ത് വെള്ളം കയറി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പമ്പയാറ് കരകവിഞ്ഞത്. ഫയര്‍ഫോഴ്‌സിന്റെ മണപ്പുറത്തെ രണ്ട് താല്ക്കാലിക ഷെഡുകളില്‍ വെള്ളം കയറി. ഇതോടെ ഫയര്‍ഫോഴ്‌സിന്റെ ഉപകരണങ്ങളെല്ലാം ഇവിടെ നിന്ന് മാറ്റി.
ബലിതര്‍പ്പണ തറകളിലും വെള്ളം കയറി. രാത്രി എട്ട് മണിയൊടെ മണപ്പുറത്ത് നിന്നും വെള്ളം ഇറങ്ങി. മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ ഒഴുക്കാണ്.
വെള്ളം മണപ്പുറത്ത് കയറിയതോടെ ഫയര്‍ഫോഴ്‌സ് വടം കെട്ടി തീര്‍ത്ഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പമ്പ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ കരുണാകരന്‍ പിള്ളയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
"
https://www.facebook.com/Malayalivartha