വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് ക്വട്ടേഷന്‍... പരസ്യ പ്രസ്താവനയും പത്രസമ്മേളനങ്ങളും നടത്തുന്നതിന് മുമ്പ് പാര്‍ട്ടിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും കൂടിയാലോചിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹത്തിന് നല്‍കിയതായി സൂചന

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് ക്വട്ടേഷന്‍. പരസ്യ പ്രസ്താവനയും പത്രസമ്മേളനങ്ങളും നടത്തുന്നതിന് മുമ്പ് പാര്‍ട്ടിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും കൂടിയാലോചിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹത്തിന് നല്‍കിയതായി സൂചന.
കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും പേരു വിവരങ്ങള്‍ അടക്കം പ്രഖ്യാപിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കാനിരുന്ന പേരുകാരില്‍ 70 ശതമാനവും ഒരു പ്രത്യേക വിഭാഗത്തിലുള്ളവരുടേതായിരുന്നു. പേരുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് സര്‍ക്കാരിന് പൂര്‍ണതോതില്‍ എതിരാവുമായിരുന്നു. ശിവന്‍കുട്ടിയുടെ മനസിലിരുപ്പ് മനസിലാക്കിയ മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ അതില്‍ നിന്ന് വിലക്കിയത്.
വ്യാഴാഴ്ച തന്നെ എല്ലാ ജില്ലകളില്‍ നിന്നുള്ള വാക്സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപക പട്ടിക വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് വാക്സിന്‍ അലര്‍ജി ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം മതകാരണങ്ങളാല്‍ ആണ് വാക്സിന്‍ വിരുദ്ധത കാട്ടിയതെന്നാണ് വകുപ്പില്‍ നിന്നും മനസിലാക്കുന്നത്. ഇവരുടെ പേര് പരസ്യപ്പെടുത്താനായിരുന്നു വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്. പരസ്യപ്പെടുത്തുമെന്ന് ഇവരുടെ വിവരങ്ങള്‍ സമൂഹം അറിയട്ടെ എന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഉച്ചതിരിഞ്ഞ് മന്ത്രി വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമായതോടെ ചില മതസംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുകയായിരുന്നു. പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ അതു ഒരു മതത്തെ മാത്രം വേട്ടയാടാന്‍ ഇടയാക്കുമെന്നും കടുത്ത സമ്മര്‍ദം ചെലുത്തിയിട്ട് ആയാലും വാക്സിന്‍ എടുക്കാത്തവരെ അതിനു പ്രേരിപ്പിക്കാമെന്നും ഇവര്‍ അറിയിക്കുയായിരുന്നു. ഇതോടെയാണ് പട്ടിക പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചത്. എന്നാല്‍, താന്‍ മാധ്യമങ്ങളോട് പട്ടിക പ്രഖ്യാപിക്കുമെന്ന് അറിയിച്ചതാണെന്ന് മന്ത്രി അറിയിച്ചതോടെ അധ്യാപകരുടെ എണ്ണം മാത്രം ജില്ല അടിസ്ഥാനത്തില്‍ പുറത്തുവിടാനും വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് സ്വകാര്യമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നാണ് സൂചന.
വാക്സിന്‍ എടുക്കാത്ത അധ്യാപകഅനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതില്‍ 1495 പേര്‍ അധ്യാപകരും 212 പേര്‍ അനധ്യാപകരുമാണ്. എല്‍പി/ യുപി/ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്സിന്‍ എടുത്തിട്ടില്ല. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിന്‍ എടുക്കേണ്ടതുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 229 അധ്യാപകര്‍ വാക്സിന്‍ എടുത്തിട്ടില്ല.
വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായതായാണ് മനസിലാക്കുന്നത്. മുമ്പ് എല്ലാ മന്ത്രിമാരും നയപരമായ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ താനുമായി കൂടിയാലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഐ.എം.ജിയില്‍ നടന്ന ക്ലാസിലും അദ്ദേഹം ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു.എന്നിട്ടും വിദ്യാഭ്യാസ മന്ത്രി സ്വന്തം താത്പര്യപ്രകാരം പെരുമാറിയെന്ന ധാരണയാണ് മുഖ്യമന്ത്രിക്കുള്ളത്.
ഇത്തരം കാര്യങ്ങളില്‍ ഇനിയും പാകപിഴ സംഭവിച്ചാല്‍ നിയമസഭാ കൈയാങ്കളി കേസിന്റെ വിധി വരുന്നതിന് മുമ്പ് തന്നെ ശിവന്‍കുട്ടി കളത്തിന് പുറത്താകും.ഏതായാലും അടുത്ത ദിവസം തന്നെ കോടിയേരി ഇക്കാര്യം ശിവന്‍കുട്ടിയുമായി ചര്‍ച്ച ചെയ്യുമെന്നാണ് മനസിലാക്കുന്നത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ് സിക്ക് വിട്ടതില്‍ അതൃപ്തരായി നില്‍ക്കുന്ന വിഭാഗത്തിന്റെ കവിളത്താണ് ശിവന്‍കുട്ടിയും അടിച്ചിരിക്കുന്നത്. ഇതെല്ലാം സഹിക്കണമെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി സമ്മതിക്കുമോ?
"
https://www.facebook.com/Malayalivartha